ഇടുക്കി: പ്രകൃതിഭംഗി നിറഞ്ഞുതുളുമ്പുന്ന, ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ജില്ല. കണ്ടാലും മതിവരാത്ത ഭൂപ്രദേശം. പ്രകൃതിഭംഗി തേടുന്നവരുടെ സ്വപ്നഭൂമിയാണ് എന്നും ഇടുക്കി. മനസിന് കുളിരേകുന്ന വിസ്മയ കാഴ്ചകൾ!
മൂന്നാറും തേക്കടിയും രാമക്കൽമേടും വാഗമണ്ണും കൂടാതെ വിരലിലെണ്ണിത്തീർക്കാൻ കഴിയാത്ത അത്ര ചെറുതും വലുതുമായ മറ്റനേകം വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവിടെയുണ്ട്. മലനാട്ടിലെ സൗന്ദര്യറാണിമാരെ കണ്ടുമടങ്ങുമ്പോൾ ഏതൊരാളിൻ്റേയുമുള്ളിൽ വീണ്ടും ഒരിക്കൽക്കൂടി വരണമെന്ന്മോഹമുദിക്കും.
ഇപ്പോൾ സൗന്ദര്യക്കാഴ്ചയ്ക്ക് മറ്റൊരു വാതായനം കൂടി തുറക്കുന്നു.
പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ തേക്കടിയിൽ നിന്നും എട്ട് കിലോമീറ്റർ ദൂരെ കുമളി ഗ്രാമപഞ്ചായത്തിലെ പത്തുമുറിയിൽ നിന്ന് ഹെലികോപ്റ്റർ സർവീസ് ആരംഭിച്ചു. ആകാശകാഴ്ച ഒരുക്കുന്നത് ചിപ്സൺ ഏവിയേഷൻ കമ്പനിയാണ്. തുടക്കത്തിൽ തേക്കടി, കട്ടപ്പന ടൗൺ, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരു ട്രിപ്പിൽ പൈലറ്റിനെ കൂടാതെ അഞ്ച് യാത്രികർക്കാണ് സഞ്ചാരനുമതി. ഇപ്പോഴത്തെ ഷെഡ്യുൾ പ്രകാരം ആളോന്നിന് 11,000 രൂപയാണ് ഈടാക്കുന്നത്. ഇതിൽ മാറ്റം വരുത്താൻ കമ്പനിയോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ അറിയിച്ചു.
കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കൂടി സർവ്വീസ് ദീർഘിപ്പിക്കുന്നതിനെക്കുറിച്ചും, കേരളത്തെപ്പോലെ ടൂറിസത്തിന് ഇത്ര കണ്ട് സാധ്യതകളുള്ള മറ്റൊരു സംസ്ഥാനം വേറെയില്ലെന്ന് ചിപ്സ് ഏവിയേഷൻ കമ്പനി ഡയറക്ടർ അനിൽ നാരായണൻ സിസി ന്യൂസിനോട് പറഞ്ഞു.
കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് നീട്ടുമ്പോൾ അതിനനുസരിച്ച് ചാർജ് വർധിക്കും. ടൂറിസം മേഖലയിൽ ഈ പുത്തനനുഭവം പരമാവധി ടൂറിസ്റ്റുകൾ വിനയോഗിക്കപ്പെടുമെന്നാണ് കമ്പനിയുടെ കണക്ക് കൂട്ടൽ. ഉദ്ഘാടനദിവസം തന്നേ 40 പേർ പലസമയങ്ങളിൽ ആകാശയാത്ര നടത്തി .
പ്രകൃതിഭംഗിയുടെ വിസ്മയത്തിൽ ആകാശക്കാഴ്ചയുടെ കൗതുകം കൂടി നൽകുകയാണ് ഇടുക്കിയെന്ന മിടുക്കി!

സാബു തൊട്ടിപ്പറമ്പിൽ






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.