മാധ്യമ പ്രവര്‍ത്തനത്തില്‍ അഞ്ച് പതിറ്റാണ്ടിന്‍റെ സംതൃപ്തിയിയിലാണ് രാജു തരകന്‍

മാധ്യമ പ്രവര്‍ത്തനത്തില്‍ അഞ്ച് പതിറ്റാണ്ടിന്‍റെ സംതൃപ്തിയിയിലാണ് രാജു തരകന്‍

ഡാളസ്:  ബാല്യകാലം മുതല്‍ തുടങ്ങിയ വായനാശീലവും, സാഹിത്യരചനകളും, വാര്‍ത്താലോകത്തേക്കുളള ചുവടുവെപ്പും ഇന്നും തുടരുന്ന രാജുതരകന് അഞ്ച്  പതിററാണ്ട് പിന്നിട്ടിരിക്കുന്ന സംത്യപ്തിയിലാണ്. സ്വന്തം നാടും വീടും വിട്ട് അന്യദേശത്ത് ചേക്കേറുമ്പോള്‍ നമ്മെ പിന്‍തുടരുന്ന ഗ്രഹാതുരസ്മരണകള്‍ ആര്‍ക്കാണ് വിസ്മരിക്കുവാന്‍ കഴിയുക?. അതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.

ജീവിതയാത്രയില്‍ നാം കണ്ടുമുട്ടുന്ന അനീതിയുടെ ആള്‍രൂപങ്ങളും അവരുടെ ചെയ്തികളും അതിനോടെല്ലാം നിസ്സംഗരായിത്തീരുന്ന ജനങ്ങളുടെ അവസ്ഥയും മനസ്സിനെ അലട്ടുമ്പോള്‍ എഴുതുവാനുളള പ്രേരണ ലഭിയ്ക്കുന്നു. അങ്ങനെയാണ് തരകന്‍റെ എഴുത്തിന്‍റെ തുടക്കം. ഹൈസ്ക്കൂളില്‍ പഠിയ്ക്കുന്ന കാലഘട്ടത്തില്‍ താന്‍ എഴുതിയ ക്രിസ്തുമനസ്സിനെകുറിച്ചുളള പ്രതികരണമാണ്  മലയാള മനോരമ ദിനപത്രത്തില്‍ ആദ്യമായ് വെളിച്ചം കണ്ടത്. ഇന്ന് ഉളളതുപോലെ അച്ചടി മാധ്യമങ്ങള്‍ അന്ന് സുലഭമല്ലായിരുന്നു. മലയാള മനോരമയ്ക്ക്  അന്ന് കോട്ടയത്തുനിന്ന്  ഏക ഏഡീഷന്‍ മാത്രം. വായനക്കാര്‍ മറന്നാലും എഴുത്തുകാര്‍ തന്‍റെ ആദ്യ രചന പ്രസിദ്ധീകരിച്ച പത്രത്തെ ഒരിയ്ക്കലും മറക്കില്ല.

കര്‍ണ്ണാടക സ്റ്റേറ്റില്‍  ടെക്നിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ തരകന്‍ മഹാരാഷ്ട്രയില്‍ അസ്മിതാ ഇലട്രോണിക്സ്  കമ്പനിയില്‍ സര്‍വ്വീസ് എഞ്ചിനീയറായിട്ടാണ് ഔദ്യോഗ്യ ജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. ജോലിയോടെപ്പം വിവിധ മാധ്യമങ്ങളില്‍ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായി  സേവനമനുഷ്ടിച്ചിട്ടുണ്ട്. പൂനയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദം പത്രത്തിന്‍റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുളള തരകന്‍ പ്രവാസി മലയാളികളുടെ ധൈഷണിക ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുളള പത്രപ്രവര്‍ത്തകനാണ്.

പ്രവാസ ജീവിതത്തിന്‍റെ മൂന്നാം ഘട്ടത്തിന് 2004-ലാണ് അമേരിയ്ക്കയില്‍ തുടക്കം കുറിക്കുന്നത്. ജാതിമത പരിഗണനകള്‍ക്ക് അതീതമായ് കലയെയും കലാകാരന്‍മാരെയും സ്നേഹിയ്ക്കുകയും ബഹുമാനിയ്ക്കുകയും ചെയ്യുന്ന തരകന്‍ ഇവിടെയും എക്സ്പ്രസ്സ്  ഹെറാള്‍ഡ് എന്ന സാംസ്കാരിക പത്രത്തിന് തുടക്കം കുറിച്ചിരിയ്ക്കുകയാണ്. വിവിധ സാംസ്കാരിക സംഘടകള്‍ക്ക് നേതൃത്വം വഹിച്ച തരകന്‍ ഇന്‍ഡോഅമേരിയ്ക്കന്‍ പ്രസ്സ്  ക്ലബ്ബിന്‍റെ ഡാളസ് ചാപ്റ്ററിന്‍റെ വൈസ്പ്രസിഡന്‍റായിട്ടാണ് പ്രവര്‍ത്തിയ്ക്കുന്നത്.

നമ്മുക്ക് ചുറ്റുമുളള ജനങ്ങളെ സ്നേഹിക്കുക, അവര്‍ക്ക് നന്മചെയ്യുക, അശരണരായ ജനങ്ങളെ ബോധവല്ക്കരണത്തില്‍ കൂടി ഉദ്ധരിയ്ക്കുക. അതായിരിക്കട്ടെ നമ്മുടെ രചനകളുടെ ദര്‍ശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!