പാസ്റ്റർ കെ. വി .രാജീവ് വാഹനാപകടത്തിൽ മരിച്ചു

പാസ്റ്റർ കെ. വി .രാജീവ് വാഹനാപകടത്തിൽ മരിച്ചു

ഇടുക്കി: ചർച് ഓഫ് ഗോഡ് കേരളാസ്റ്റേറ്റ് മാട്ടുക്കട്ട സഭാ ശുശ്രൂക്ഷകൻ പാസ്റ്റർ കെ. വി .രാജീവ് (42) വാഹനാപകടത്തിൽ മരിച്ചു.

ഇന്ന് രാവിലെ മുളക്കുഴ സ്റ്റേറ്റ് ഓാഫിലേക്ക് പോകും വഴി കോഴഞ്ചേരി കച്ചേരിപടിയിൽ വച്ച് പാസ്റ്ററുടെ ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാവിലെ 9 മണിക്ക് ശേഷം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ മൂത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം അഞ്ച് മണിയോടെ മരണം സംഭവിച്ചു . മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം നാളെ രാവിലെ 10 മണിക്ക് മുളക്കുഴ സ്റ്റേറ്റ് ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിന് വയ്ക്കും.

പിന്നീട് മൃതദേഹം പാസ്റ്ററുടെ ജന്മദേശമായ വയനാട് മുണ്ടകുറ്റിയിലേക്ക് കൊണ്ട് പോകും . ശവ സംസ്ക്കാരം വ്യാഴാഴ്ച ചർച് ഓഫ് ഗോഡ് മുണ്ടകുറ്റി സഭാസെമിത്തേരിയിൽ നടത്തും.

ഭാര്യ: ലിൻസി രാജീവ്, മക്കൾ: അതിയ , അൽവി .

വാര്‍ത്ത: സാബു തൊട്ടിപ്പറമ്പിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!