സിസിൽ ചീരന്റെ സംസ്കാരം മാഞ്ചസ്റ്ററിൽ നടക്കും

സിസിൽ ചീരന്റെ സംസ്കാരം മാഞ്ചസ്റ്ററിൽ നടക്കും

ബത്തേരി : യു.കെ യിൽ വച്ച് നിത്യതയിലേക്ക് ചേർക്കപ്പെട്ട പാസ്റ്റർ സിസിൽ ചീരന്റെ സംസ്കാരം മാഞ്ചസ്റ്ററിൽ നടക്കും. തീയതി പിന്നീട് നിശ്ചയിക്കും.

മലബാറിൽ ദീർഘ നാളുകൾ കർത്തൃ വേല ചെയ്ത് ഇന്ന് നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനാണ്, സിസിൽ ചീരൻ.

അദ്ദേഹത്തിന്റെ സുവിശേഷ പ്രവർത്തനങ്ങൾ പ്രധാനമായും കർണ്ണാടകയിൽ ആണ്, സഹോദരി ഭർത്താവ് പാസ്റ്റർ നോബിൾ ഏബഹാം കർണ്ണാടകയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.കർണ്ണാടക ഗ്രാമങ്ങളിൽ നിരവധി സഭകളും, ചിൽഡ്രൻസ് ഹോമും ഉണ്ട്.

ഭാര്യ മാഞ്ചസ്റ്റർ റോയൽ ഇൻഫർമറി ഹോസ്പിറ്റലിലെ സ്റ്റാഫ്നേഴ്സ് ബിജി ചീരൻ. മക്കൾ ഗ്ലെൻ ചീരൻ, ജയ്ക് ചീരൻ.

പൊന്നമ്മ ചീരൻ ആണ് മാതാവ്. സഹോദരൻ സിറിൽ ചീരൻ ബത്തേരിയിലെ ശാരോൺ ചിൽഡ്രൻസ് ഹോം ഡയറക്ടർ ആണ് .

വാര്‍ത്ത: അനീഷ് ഐപ്പ്, എഡിറ്റർ


MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!