കൂടൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിത്യതയിൽ

കൂടൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിത്യതയിൽ

കൂടൽ : കുറ്റിമണ്ണിൽ ബെഥേൽ വീട്ടിൽ കർത്താവിൽ പ്രസിദ്ധനായ കൂടൽ കുഞ്ഞൂച്ചായന്റെ സഹധർമിണി ചിന്നമ്മ വർഗീസ് (81) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം  9-1-2021 ശനിയാഴ്ച 10 മണിക്ക് കൂടൽ ശാരോൻ ചർച്ചിൽ വച്ചു നടത്തപ്പെടുന്ന ശുശ്രൂഷകൾക്ക് ശേഷം ശാരോൻ സെമിത്തേരിയിൽ. രണ്ടര പതിറ്റാണ്ടിലധികം  കർതൃദാസനോടൊപ്പം സുവിശേഷവേലയിൽ പങ്കാളിയായി  അനേക ആത്മക്കളെ നേടി. ദൈവദാസന്റെ വേർപാടിനുശേഷം മക്കളോടൊപ്പം വിവിധ ഇടങ്ങളിൽ താമസിച്ചു വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

തന്റെ സുവിശേഷ വേലയിലെ ബഹുവിധമായ അനുഭവസമ്പത്തും പ്രാർത്ഥനാ ജീവിതവും സമർപ്പണവും  അനേകർക്കു ആശ്വാസവും  പ്രചോദനവും ആയിരുന്നു.

മക്കൾ : രാജൻ വർഗീസ്, ജോൺസൻ വർഗീസ് (ഇരുവരും USA), ഏലിയാമ്മ രാജൻ(ഭോപ്പാൽ ), ലില്ലിക്കുട്ടി (കടമ്പനാട് ), മിനി (ഓസ്ട്രേലിയ ). മരുമക്കൾ :ജെസ്സി രാജൻ, ലിജി ജോൺസൺ, പാസ്റ്റർ രാജൻ എബ്രഹാം, പരേതനായ കെ.എം. മാത്യു,, സന്തോഷ്‌ ദാനിയേൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!