കോലഞ്ചേരി: ഐപിസി നെല്ലിമറ്റം സഭാശുശ്രുഷകൻ മംഗലത്തുനട കിഴക്കുംപാറയിൽ പാസ്റ്റർ കെ.ഒ. മാത്യു(67) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ഡിസംബർ 26 ഉച്ചകഴിഞ്ഞ് 3ന് നെല്ലാട് ശാലേം സഭയുടെ കുന്നയ്ക്കാലുള്ള സെമിത്തേരിയില്‍. ഐപിസി നെല്ലാട് സഭാംഗമാണ്.
ഭാര്യ സാലി മാത്യു കോലഞ്ചേരി ഇട്ടിപൊട്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: എബി മാത്യു, സിബി മാത്യു(യുകെ), പാസ്റ്റർ ജോഷി മാത്യു(വയനാട്) മരുമക്കൾ: റിയമോൾ ജോർജ് ആലാട്ടുച്ചിറ, അനു അന്ന പൗലോസ് കീഴില്ലം, അക്സ ജോർജ് വയനാട്.
സഭാശുശ്രുഷകനായി പെരുവ, എഴുപ്രം, ചാത്തമറ്റം, കറുകടം, പൈങ്ങോട്ടൂർ എന്നീ സ്ഥലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നേര്യമംഗലം സെന്റർ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും മിഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.




MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.