ഒക്കലഹോമ പ്രൈസ് ടാബർനാക്കിളിലെ അന്തരിച്ച സഹശുശ്രൂഷകൻ പാസ്റ്റർ സാബു ജോണിന്റെ(51) സംസ്കാരം നടന്നു.
സുവിശേഷവേലക്കും ക്രിസ്തീയസ്നേഹത്തിനും പാസ്റ്റർ സാബു ഒരുത്തമ ഉദാഹരണമായിരുന്നു. ഇന്ത്യയിലും അമേരിക്കയിലുമായി താൻ ഉൾപ്പെട്ടുനിന്ന സഭയിലും സമൂഹത്തിലും സ്വാധീനം വരുത്തുവാൻ തനിക്കു കഴിഞ്ഞു. സംഗീതത്തിൽ മികവുണ്ടായിരുന്ന സാബു മജസ്റ്റി വോയിസ് എന്ന ക്രിസ്തീയ സംഗീതഗ്രൂപ്പിന്റെ സ്ഥാപകനാണ്.
മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും വേദശാസ്ത്രത്തിൽ ബിരുദമെടുത്ത താൻ ഒക്കലഹോമ സ്കൂൾ ഓഫ് തിയോളജിയിലെ അധ്യാപകനും ഐസിപിഎഫിൻ്റെ സജീവ പ്രവർത്തകനുമായിരുന്നു.
കാൻസർരോഗം മൂലം അകാലത്തിൽ സംഭവിച്ച തന്റെ ദേഹവിയോഗം കുടുംബാംഗങ്ങൾക്കും വിശ്വാസസമൂഹത്തിനുമൊരു വലിയനഷ്ടം തന്നെയാണ്. ദുഃഖത്തിലായിരിക്കുന്ന ഭാര്യ പ്രെറ്റി, മകൾ ഷിഫാ, മരുമകൻ റയാൻ മറ്റു കുടുംബാംഗങ്ങൾ, സഭാംഗങ്ങൾ എന്നിവർക്കും ഒക്കലഹോമയിലെ വിശ്വാസ സമൂഹത്തിനും ക്രൈസ്തവചിന്തയുടെ അനുശോചനമറിയിക്കുന്നു.
പി. ജി. വർഗീസ്, ഒക്കലഹോമ































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.