By: ജിജി ചാക്കോ തേക്കുതോട്
പത്തനംതിട്ട: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ മുൻ കമ്മറ്റിയംഗം മോൻസി എം.ജോണിൻ്റെ അമ്മ
ഇലന്തൂർ മലമുറ്റത്ത് പരേതനായ തോമസ് യോഹന്നാൻ്റെ ഭാര്യ തങ്കമ്മ യോഹന്നാൻ(94) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം നവംബർ 6 രാവിലെ 11ന് മലമുറ്റം ഐപിസി സഭയുടെ കുഴിക്കാല സെമിത്തേരിയിൽ.
വടശേരിക്കര തലച്ചിറ പട്ടിരേത്ത് കുടുംബാംഗമാണ്. മക്കൾ: അമ്മിണി ഫിലിപ്പ് (കൊച്ചി), ബേബിക്കുട്ടി, പാസ്റ്റർ എം.ജെ.ജോൺ(പ്രിൻസിപ്പൽ, ശാരോൻ ബൈബിൾ കോളേജ് തിരുവല്ല), ഡെയ്സി സഖറിയാ (ഇലന്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്), റോയി(മസ്ക്കറ്റ് ). മരുമക്കൾ: ഗ്രേസി തോമസ്, ഗ്രേസി ജോൺ, ഷൈനി വറുഗീസ്, ഷീബ മോൻസി, പരേതരായ കൊച്ചി ഇടപ്പള്ളി ഇമ്മാനുവേൽ വില്ലയിൽ വി.സി.ഫിലിപ്പ്, ഇലന്തൂർ തടത്തിൽ ഗ്രേസ് ഭവനിൽ ടി.എസ്. സഖറിയ.
പാസ്റ്റർ മോൻസി എം. ജോൺ ടൊറൻ്റോയിലെ കെസിഎയിൽ സീനിയർ പാസ്റ്ററാണ്.










MATRIMONY


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.