കൂറ്റനാട് വടക്കേ വാവന്നൂർ തയ്യിൽ വീട്ടിൽ മോഹനന്റെ ഭാര്യ പത്മിനി വാഹനാപകടത്തില്‍ മരിച്ചു

കൂറ്റനാട് വടക്കേ വാവന്നൂർ തയ്യിൽ വീട്ടിൽ മോഹനന്റെ ഭാര്യ പത്മിനി വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട്‌ :ചാലിശേരി ഗോഡ്സ് പ്ലാൻ മിനിസ്ട്രീസ് സഭാംഗം  
കൂറ്റനാട് വടക്കേ വാവന്നൂർ തയ്യിൽ വീട്ടിൽ മോഹനന്റെ ഭാര്യ പത്മിനി (57) വാഹനാപകടത്തില്‍ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ചായിരുന്നു അപകടം.

റേഷൻ കടയിലേക്ക് പോകുകയായിരുന്നു പത്മിനിയെ പാലക്കാട്ടേക്ക് പോയിരുന്ന സ്വകാര്യ ബസ് വാവന്നൂർ സ്കൂളിന് സമീപത്തു വച്ചാണ് ഇടിച്ചത്. ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് ശേഷം ആയിരുന്നു അപകടം. സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ ഇവർ തൽസമയം മരിച്ചു.

ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃ‌ക്സാക്ഷികളുടെ മൊഴി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. 

സംസ്കാരം വ്യാഴാഴ്ച നടത്തും. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിപ്പാൻ അപേക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!