വാര്യാപുരം ഉപ്പു കണ്ടത്തിൽ ഡേവിഡ് കുരുവിള  നിത്യതയില്‍; സംസ്‌ക്കാരം ഹ്യൂസ്റ്റണില്‍

വാര്യാപുരം ഉപ്പു കണ്ടത്തിൽ ഡേവിഡ് കുരുവിള നിത്യതയില്‍; സംസ്‌ക്കാരം ഹ്യൂസ്റ്റണില്‍

ന്യൂയോർക്ക്: പത്തനംതിട്ട വാര്യാപുരം ഉപ്പു കണ്ടത്തിൽ കുടുംബാഗവും (വാര്യാപുരം ദൈവ സഭാംഗവും) ന്യൂയോർക്ക് മൗണ്ട് സയോൺ ചർച്ച് ഓഫ് ഗോഡ് സഭാംഗവുമായ ഡേവിഡ് കുരുവിള (ലാലു – 62) ന്യൂയോർക്കിൽ വെച്ച് ജനുവരി 31-ന് നിര്യാതനായി.

ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയായിരുന്നു അന്ത്യം. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് സമ്മേളനങ്ങളുടെ നേതൃത്വനിരയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 2004-ലും, 2018 ലും നടന്ന ചർച്ച് ഓഫ് ഗോഡ് കുടുംബ സംഗമത്തിന്റെ ട്രഷറാർ, ഹ്യൂസ്റ്റൺ PCNAK സമ്മേളനത്തിന്റെ ട്രഷറാർ, PYFA, ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലും വിവിധ വർഷങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം ഹ്യൂസ്റ്റണില്‍. വിശദവിവരങ്ങള്‍ പിന്നീട്‌.

ഭാര്യ : സൂസൻ ഡേവിഡ്. മക്കൾ: ആഷ്‌ലി, ആസ്റ്റിൻ. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

ക്രൈസ്തവചിന്തയുടെ അനുശോചനം രേഖപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!