ആനി പോൾ പിള്ളയുടെ സംസ്ക്കാരം നാളെ ഡൽഹിയിൽ

ആനി പോൾ പിള്ളയുടെ സംസ്ക്കാരം നാളെ ഡൽഹിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ഇൻലാൻസ് മിഷന്റെയും, ഹരിയാന ഗ്രേസ് ബൈബിൾ കോളേജിന്റെയും (ദയാവിഹാർ) സ്ഥാപകൻ പരേതനായ റവ. ഡോ. കെ.വി. പോൾ പിള്ളയുടെ സഹധർമ്മിണി ആനി പോൾ പിള്ള(80) നിത്യതയിൽ പ്രവേശിച്ചു.

ദൈവരാജ്യത്തിന്റെ വിപുലീകരണത്തിനായി ആയിരക്കണക്കിന് വേദ വിദ്യാർത്ഥികളെ മിഷൻഫീൽഡിലേയ്ക്ക് അയക്കുവാൻ അനി പോൾ എന്ന ഗ്രേസിലെ ആന്റിയുടെ പിന്തുണ വിലമതിക്കുവാൻ ആകാത്തതാണ്.

വാർദ്ധക്യസഹജ വിശ്രമത്തിൽ ഗ്രീൻപാർക്കിലുള്ള വസതിയിൽ (V/20 ) മകൻ സുജേ പിള്ളയ്ക്കൊപ്പം ആയിരുന്നു താമസം. മറ്റ്‌ യാതൊരു പ്രയാസങ്ങളും ഇല്ലാതെ പെട്ടന്നുള്ള ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിൽ കുമ്പളാംപൊയ്ക പള്ളിക്കൽ കുടുംബാംഗം ആണ് ആനി പിള്ള.

ഇന്ത്യയിലും മറ്റ് വിദേശരാജ്യങ്ങളിലുമായി ഗ്രേസിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിന് മിഷനറിമാർ പ്രവർത്തിക്കുന്നു. ഇന്ത്യയിൽ ഏറ്റവുംകൂടുതൽ സുവിശേഷകരെ പരിശീലിപ്പിച്ച ഒരു സെമിനാരിയാണ് ഗ്രേസ് ബൈബിൾ കോളേജ്. ഡോ. പോൾ പിള്ളയുടെ നിര്യാണത്തെ തുടർന്ന് മകൻ സുജേയ് പിള്ളയുടെ നേതൃത്വത്തിൽ ഇപ്പോൾ ബൈബിൾ കോളേജിന്റെ പ്രവർത്തനം തുടരുന്നു.

സംസ്ക്കാരശുശ്രൂഷ നാളെ (21/1/’22) രാവിലെ 10 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് , ഗ്രീൻപാർക്ക്, V/20, ഡൽഹി ബൈബിൾ ചർച്ചിൽ ആരംഭിക്കും. തുടർന്ന് തുഗ്ലക്കാബാദ് ക്രിസ്ത്യൻ സെമിത്തേരിയിൽ (ഭദ്രാ ഹോസ്പ്പിറ്റലിന് സമീപം) ഉച്ചകഴിഞ്ഞ് സംസ്‌കരിക്കും.

മക്കൾ. അജയ് പിള്ള, സുജേയ്‌ പിള്ള, വിജയ് പിള്ള, ജമീമ, ജെസീക്ക.
മരുമക്കൾ. ഹെതർ പിള്ള, ഐക്കോ പിള്ള, ആൽവിൻ പിള്ള, ജെയ്സൺ, ഡേവിഡ് .

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!