അയിരൂര്‍ പകലോമറ്റം ചെറുകര തടത്തില്‍ തോമസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ നിത്യതയില്‍

അയിരൂര്‍ പകലോമറ്റം ചെറുകര തടത്തില്‍ തോമസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ നിത്യതയില്‍

അയിരൂര്‍ പകലോമറ്റം ചെറുകര തടത്തില്‍ (ബോബി വില്ല) പരേതനായ തോമസ് മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (101) കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. പരേത നിരണം കുന്നേല്‍ കുടുംബാംഗമാണ്. ശവസംസ്‌ക്കാര ശുശ്രൂഷ ജനുവരി 12 ബുധനാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 മണിക്ക് അയിരൂര്‍ കര്‍മ്മേല്‍ മാര്‍ത്തോമ്മ പള്ളിയില്‍.

മക്കള്‍ ടി.എം. തോമസ് (കുഞ്ഞുമോന്‍), ശോശാമ്മ വര്‍ഗ്ഗീസ് (കുഞ്ഞുമോള്‍), ടി.എം. വര്‍ഗ്ഗീസ്(ജോയിക്കുട്ടി), സി.എം. മാത്യു (മാത്തുക്കുട്ടി), റ്റി.എം. അന്നമ്മ (ശാന്തമ്മ), സി.എം. ജോസഫ് (ബാബുക്കുട്ടി), സി.എം. സാമുവേല്‍ (രാജന്‍), സി.എം. എബ്രഹാം (മോന്‍സി).
മരുമക്കള്‍ : പനയമ്പോല കൊച്ചുപറമ്പില്‍ പൊന്നമ്മ, കാവുങ്ങുംപ്രയാര്‍ കണ്ണേത്ത് കുഞ്ഞൂഞ്ഞമ്മ, ചെല്ലയ്ക്കാട്‌ കുരികില്‍ ഓടില്‍ കുഞ്ഞമ്മ, റാന്നി പാലമൂട്ടില്‍ പരേതനായ പി.റ്റി.മാത്യു, ആനിക്കാട് കരിമ്പന്നൂര്‍ സൂസന്‍, തിരുവനന്തപുരം തുണ്ടയില്‍ വത്സമ്മ, റാന്നി എലുമുള്ളുംമാങ്കല്‍ സിസിലി.

മക്കളിൽ റവ. മാത്യു ശാമുവൽ (സി.എം. ശാമുവൽ) ഡാളസിൽ സർക്കാർ ജോലിക്ക് ശേഷം വിവിധ സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ്. ഡാളസ് – കരോൾട്ടനിലെ ബെഥേൽ റിവൈവൽ ചർച്ച് പാസ്റ്ററാണ്. കൂടാതെ വെസ്റ്റ് ബംഗാളിലെ ബെഥേൽ മിഷൻ ഹോസ്പിസ്റ്റലിന്റെയും ഇന്റോനേഷ്യാ ബെഥേൽ ഐലൻഡ് മിഷന്റെയും സി. ഈ ഒ ആണ് .

അമേരിക്കയിലെ ഐ.പി.എഫ്.എ പ്രസിഡന്റുമാണിദ്ദേഹം. ഫോർട്ട് വർത്തിലെ സിറ്റി വൈഡ് പ്രെയർ ഫെലോഷിപ്പിന്റെ കോർഡിനേറ്ററുമാണ്. കൂടാതെ നിരവധി സുവിശേഷ സംഘടനകളുടെ സാരഥിയാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!