പുതുപ്പാടി പാസ്റ്റർ സി.ജെ. എബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടിയുടെ  സംസ്കാരം നാളെ

പുതുപ്പാടി പാസ്റ്റർ സി.ജെ. എബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടിയുടെ സംസ്കാരം നാളെ

കോഴിക്കോട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ (ഐപിസി ) സീനിയർ പാസ്റ്ററും കോഴിക്കോട് സെന്റർ മുൻ ശുശ്രുഷകനുമായ പാസ്റ്റർ സി ജെ എബ്രഹാമിന്റെ ഭാര്യ ഏലിക്കുട്ടി (പൊടിയമ്മ -83) യുടെ സംസ്കാരം നാളെ (ജനുവരി 8 ന് ശനിയാഴ്ച).

ശനി രാവിലെ 10 മണിക്ക് പുതുപ്പാടി കരുണാലയത്തിൽ വെച്ച് നടക്കുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് ഒരു മണിക്ക് പുതുപ്പാടി ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ നടക്കും.

കൊട്ടാരക്കര കൊച്ചു കിഴക്കേതിൽ കുടുംബാംഗമാണ് പരേത. മക്കൾ : മേഴ്‌സി, ഗ്രേസി, ജെസി, ജോയ്സ്, ബ്ലെസി. (എല്ലാവരും യു.എസ്.എ).
മരുമക്കൾ : മോനായി, ശാമു, പോൾ, ജെസ്റ്റി, ബിജോയ്‌. (എല്ലാവരും യു.എസ്.എ).

മദ്ധ്യതിരുവിതാംക്കുറിലും മലബാറിലും തൃശൂർ നെല്ലിക്കുന്നത്തും പാസ്റ്റർ സി.ജെ.യോടൊപ്പം സഭ പ്രവർത്തനങ്ങളിൽ വ്യാപൃതയായിരുന്നു പരേത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!