അകത്തേതറ ശാലേം സഭാംഗമായ കല്യാണിയമ്മ നിത്യതയിൽ; സംസ്കാരം ഇന്ന് വൈകിട്ട് 5 ന്‌

അകത്തേതറ ശാലേം സഭാംഗമായ കല്യാണിയമ്മ നിത്യതയിൽ; സംസ്കാരം ഇന്ന് വൈകിട്ട് 5 ന്‌

പാലക്കാട്: കാടാംകോട് കൈത്തോട് വീട്ടിൽ വേലുണ്ണി ഭാര്യയും IPC അകത്തേതറ ശാലേം സഭാംഗവുമായ കല്യാണിയമ്മ (97) ഇന്ന് രാവിലെ 9 മണിയോടെ നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തുടർന്ന് ചന്ദ്രനഗറിൽ സംസ്കരിക്കും.

പ്രിയ മാതാവ് 4 വർഷം മുമ്പ് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച്‌ വിശ്വാസസ്നാനം സ്വീകരിച്ചിരുന്നു. പാലക്കാട് ജില്ലയിൽ ഏറ്റവും പ്രായാധിക്യത്തിൽ വിശ്വാസ സ്നാനം സ്വീകരിച്ച മാതാവിനെ വിശ്വാസത്തിലേയ്ക്ക് നടത്തിയത് അയൽവാസിയായ ജോൺസൺ കാടാംകോട് ആയിരുന്നു : 93 – മത്തെ വയസ്സിൽ സ്നാനപ്പെട്ട പ്രിയ മാതാവിന്റെ സ്നാന ശുശ്രൂഷ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ആത്മിക അനുഭവമായി പാസ്റ്റർ : ജോൺസൺ പള്ളിക്കുന്നേൽ ഓർക്കുന്നു.

മക്കൾ : ശാന്തകുമാരി, കാർത്തിയാനി, സരോജിനി, ആർമുഖൻ, ശിവശങ്കരൻ.

അകത്തേതറ ശാലേം സഭാ ശുശ്രൂഷകൻ പാസ്റ്റര്‍ വിനോദ് വർഗ്ഗീസ് സഭയുടെ അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!