വാഴൂർ ചുങ്കത്തിൽപറമ്പിൽ ഈശോ ജേക്കബ് നിത്യതയിൽ

വാഴൂർ ചുങ്കത്തിൽപറമ്പിൽ ഈശോ ജേക്കബ് നിത്യതയിൽ

ഹൂസ്റ്റൺ: വാഴൂർ ചുങ്കത്തിൽപറമ്പിൽ ഈശോ ജേക്കബ്’ (70) നിത്യതയിൽ. അദ്ദേഹം ഐ.സി.പി.എഫിന്റെ സ്ഥാപകരിൽ മുഖ്യപങ്കാളിത്തം വഹിച്ചിരുന്നു. മെറ്റ്ലൈഫ് ഇൻഷുറൻസിൻ്റെ ഫൈനാൻഷ്യൽ അഡ്വൈസറായിരുന്നു.

എസ്സ്.ബി കോളേജിൽ നിന്നും ബിരുദാനന്തര ബിരുദത്തിനു ശേഷം അമേരിക്കയിലെത്തിയ അദ്ദേഹം ഹൂസ്റ്റണിലായിരുന്നു താമസം. ചങ്ങനാശ്ശേരി സെൻ്റ് വിൻസൻ്റ് ഡി പോൾ’ സെമിനാരിയിൽ അദ്ധ്യാപകൻ, മലയാള മനോരമയിലെ സബ് എഡിറ്റർ ട്രയിനി, ഫോർട്ട് ബൻഡ് സ്റ്റാർ ന്യൂസ് വീക്കിലിയുടെ പ്രൊഡക്ഷൻ മാനേജർ, വോയ്സ് ഏഷ്യ, അക്ഷരം ഇൻ്റർനാഷണൽ മാഗസിൻ എഡിറ്റർ, മലയാള മനോരാജ്യം, ഹൂസ്റ്റൺ സമൈൽസ്, ഏഷ്യൻ സ്മൈൽസ് എന്നിവയുടെ പബ്ലിഷറുമായിരുന്നു.

മികച്ച പ്രഭാഷകനായ താൻ ടോസ് മാസ്റ്റേഴ്സ് അന്താരാഷ്ട്ര ക്ലബ് അംഗമാണ്.
ഭാര്യ വാഴൂർ തെക്കേമുറിയിൽ റേച്ചൽ ഈശോ, മക്കൾ റോഷൻ, റോജൻ, റോയിസൺ ‘
സംസ്കാരം പിന്നീട്.

വാർത്ത: വിൽസൺ കിഴക്കേടത്ത്, ഹ്യൂസ്റ്റൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!