പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പിതൃസ്ഥാനി  യാത്രയായി

പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പിതൃസ്ഥാനി യാത്രയായി

പാലക്കാട് ജില്ലയുടെ ആദ്യ കാല സുവിശേഷ പ്രവർത്തകനായിരുന്നു Pr : P.D ജേക്കബ്ബ് . സുവിശേഷകർക്കും പാസ്റ്റർ ന്മാർക്കും ഇദ്ദേഹം പിതൃ സ്ഥാനിയായിരുന്നു , മുണ്ടൂർ കാട്ടുകുളം ചർച്ച് ഓഫ് ഗോഡ് സഭാ സ്ഥാപകനായ ഇദ്ദേഹം.

സൗമ്യമായ പെരുമാറ്റം – സ്നേഹം നിറയുന്ന വാക്കുകൾ , ആതിഥേയത്വം നൽകുന്ന കൈകൾ, ഉത്തമമായ സുവിശേഷീകരണ ആത്മ പ്രേരിതൻ , പ്രാത്ഥനാ വീരൻ തുടങ്ങിയ വിശേഷണങ്ങൾക്ക് യോഗ്യനായ മഹൽ വ്യക്തിത്വമായിരുന്നു പ്രിയ ദൈവദാസൻ.

പെരുമ്പാവൂർ കേന്ദമായിട്ടുള്ള ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിന്റെ മുൻ കാല വൈസ് – പ്രസിഡന്റ്, അഡ്മിനി ടേറ്റിവ് സെക്രട്ടറി, പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ് മുൻ പ്രസിഡന്റ്, ഭാരതപ്പുഴ കൺവൻഷന്റെ മികച്ച സoഘാടകൻ , ഗിഡിയൻസ് പ്രയർ ലീഡർ, പാലക്കാട് ടൗൺ A.G സഭയുടെ മുൻ പാസ്റ്ററും,

ഈ സഭയുടെ നല്ല മാർഗ്ഗദർശിയുമായിരുന്ന പ്രിയ PD ജേക്കബ്ബ് പാസ്റ്ററിന്റെ വേർപാട് ആത്മിക പ്രവർത്തന മേഖലയിൽ വലിയ ഒരു നഷ്ടം തന്നെയാണ് : പ്രാത്ഥനാ സംഗമത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിൽ സഞ്ചരിച്ച പ്രിയ കർത്തൃദാസൻ പതിനായിര കണക്കിന് ബൈബിളുകളും മറ്റും വിതരണം ചെയ്തിട്ടുണ്ട് : വളരെയധികം വേദപുസ്തക ഗ്രന്ഥങ്ങളുടെ ഒരു ലൈബ്രറി തന്നെ ഇദ്ദേഹത്തിനുണ്ട് : ഈ ഗ്രന്ഥങ്ങൾ മറ്റ് ഉള്ളവർക്ക് കൊടുക്കുവാനും ഇദ്ദേഹം ഉത്സാഹിയായിരുന്നു: ഇദ്ദേഹത്തിന്റെ ലാളിത്വവും സ്നേഹ നിർഭരമായ പെരുമാറ്റവും തലമുറകൾക്ക് മാതൃകയായി എന്നും സ്മരിക്കപ്പെടും.

അനുസ്മരണം –
Pr. Adv. ജോൺസൺ പള്ളിക്കുന്നേൽ
(മുൻ പാലക്കാട് പാസ്റ്റേഴ്സ് പ്രസിഡന്റ്,
ഗോസ്പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് അഡ്മിനി ട്രേറ്റിവ് സെക്രട്ടറി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!