
ഡേവിഡ് ജോണ്‍ ,
കാസര്‍ഗോഡ്
കാസര്‍ഗോഡ് ചട്ടംചാലില്‍ ഇന്ത്യന്‍ വ്യവസായ ഗ്രൂപ്പ് ടാറ്റ പണിയുന്ന കൊവിഡ് ആശുപത്രി പൂര്‍ത്തിയായി വരുന്നു. 540 കിടക്കകളാണ് ഈ ആശുപത്രിക്കുള്ളത്. ഒരു സംഘം അതിഥി തൊഴിലാളികള്‍ രാപ്പകലില്ലാതെ അദ്ധ്വാനിച്ചതു കൊണ്ടാണ് ഇത്ര പെട്ടെന്ന് പൂര്‍ത്തീകരിക്കാനായത്.
15 ഏക്കര്‍ ഭൂമി ജില്ലാ ഭരണകൂടം അതിവേഗം ഏറ്റെടുത്തു നല്‍കുകയായിരുന്നു. മൂന്നു മാസം കൊണ്ട് ഏതാണ്ട് മുഴുവനായി തന്നെ പൂര്‍ത്തീകരിക്കാനായി. 60 കോടി ചെലവിട്ടാണ് ടാറ്റ ഈ കൊവിഡ് ആശുപത്രി പണിതത്.
ഫ്രീ ഫാബ്രിക്കേഷന്‍ സംവിധാനത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ആശുപത്രിയുടെ മുറികള്‍ കണ്ടെയ്നറുകളാണ്. ഒരു ഇടനാഴി തീര്‍ത്തുകൊണ്ടാണ് രണ്ടു വീതം കണ്ടെയ്നറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ യൂണിറ്റിലും പത്ത് ബെഡ്ഡുകള്‍ വീതം ഇടാം.
ഇങ്ങനെയുള്ള 128 യൂണിറ്റുകളിലായിട്ടാണ് 540 ബെഡുകള്‍ ഇടുക.
30 വര്‍ഷം വരെ കേടുവരാതെ ഈ കണ്ടെയ്നര്‍ മുറികള്‍ ഉപയോഗയോഗ്യമായിരിക്കും. അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്താല്‍ 50 വര്‍ഷം വരെ ഉപയോഗിക്കാം. ചണ്ഡീഗഡ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള ടാറ്റായുടെ പ്ലാന്റില്‍ നിന്നാണ് ഉപകരണങ്ങള്‍ എത്തിച്ചത്.
കൊവിഡ്-19 കാസര്‍ഗോഡ് ജില്ലയില്‍ അതിവേഗം വ്യാപിച്ചു തുടങ്ങുന്ന കാലത്താണ് കാസര്‍ഗോഡ് ഒരു കൊവിഡ് ആശുപത്രി എന്ന ചിന്ത സര്‍ക്കാരിനുണ്ടായത്. കോവിഡിന്റെ പേരു പറഞ്ഞ് കാസര്‍ഗോഡുകാര്‍ മംഗലാപുരത്ത് ചികിത്സയ്ക്കെത്തുന്നത് അവിടുത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതിന് പരിഹാരമെന്നോണമാണ് സര്‍ക്കാര്‍ പുതിയ ആശുപത്രി ധൃതഗതിയില്‍ പണിയാന്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത സമ്മേളനത്തില്‍ വന്‍ വ്യവസായ പ്രമുഖരും പങ്കെടുത്തിരുന്നു. യോഗം കഴിഞ്ഞ് പിറ്റേന്നു തന്നെ ടാറ്റായുടെ ഉത്തരവാദിത്വപ്പെട്ടവര്‍ ആശുപത്രി നിര്‍മ്മിച്ചു നല്‍കാമെന്ന് വാക്കു കൊടുക്കുകയായിരുന്നു.
ദിവസങ്ങള്‍ക്കകം പണി ആരംഭിച്ചു. മൂന്നു മാസം കൊണ്ട് പൂര്‍ത്തിയായി. അപ്പോഴേക്കും കാസര്‍ഗോഡ് കോവിഡ് ബാധ കുറഞ്ഞു എന്നത് മറ്റൊരു തമാശ. ഏതായാലും വേണ്ടിവന്നാല്‍ ചക്ക വേരിലും കായ്ക്കും എന്നതിന് തെളിവാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ടാറ്റ സര്‍ക്കാരിനു പണിതു നല്കിയ കാസര്‍ഗോഡ് ജില്ലയിലെ ചട്ടംചാലിലെ കൊവിഡ് ഹോസ്പിറ്റല്‍.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.