ശാരോൻ റൈറ്റേഴ്സ് ഫോറം: ജേണലിസം കോഴ്സുകൾ ആരംഭിച്ചു

ശാരോൻ റൈറ്റേഴ്സ് ഫോറം: ജേണലിസം കോഴ്സുകൾ ആരംഭിച്ചു

തിരുവല്ല : ശാരോൻ റൈറ്റേഴ്സ് ഫോറം നേതൃത്വം നൽകുന്ന പെൻമെൻഷിപ്-2020 സ്കൂൾ ഓഫ് ക്രിസ്ത്യൻ ജേണലിസം കോഴ്സുകൾ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു.
ക്രിസ്ത്യൻ എഴുത്തുകാരെ പത്രപ്രവർത്തനത്തിൽ മികവുറ്റരാക്കുക, സർഗാത്മകമായ കഴിവുകളെയുണർത്തുക എന്നീ ലക്ഷ്യങ്ങളോടെ നടുത്തുന്ന പരിശീലനപദ്ധതിയാണ് പെൻമെൻഷിപ്. പത്തു മാസത്തെ ഈ കോഴ്സുകൾക്ക് പ്രഗത്ഭരായ മാധ്യമപ്രവർത്തകർ നേതൃത്വം നൽകുമെന്ന് ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് അറിയിച്ചു.

പാസ്റ്റർ സാം ടി. മുഖത്തല അധ്യക്ഷത വഹിച്ച വെബിനാറിൽ പാസ്റ്റർ അബ്രഹാം മന്ദമാരുതി സ്വാഗതവും പാസ്റ്റർ റോബിസൺ പാപ്പച്ചൻ നന്ദിയും പറഞ്ഞു.

ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ്
പാസ്റ്റർ ഫിന്നി ജേക്കബ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോസഫ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൻ കെ. ശമുവേൽ, പാസ്റ്റർമാരായ സേവി മാത്യു, ജേക്കബ് ജോർജ്, ബിജുജോസഫ്, മോളി എബ്രഹാം തുടങ്ങിയവർ ആശംസകളറിയിച്ചു.

വാർത്ത – വി.വി. എബ്രഹാം, കോഴിക്കോട്

.


MATRIMONY




 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!