അനവധി ക്ഷേമപദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു നടത്തിയ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷനുകളുടെ തുക 100 രൂപ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, മാസംതോറും കൃത്യമായി നല്‍കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കും. ഇന്ത്യയില്‍ ആദ്യമായിട്ടായിരിക്കും ഈ സംരംഭം. ഒന്നര ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കും.
1400 സ്കൂളുകളില്‍ ഹൈടെക് ലാബുകള്‍ സജ്ജീകരിക്കും. ശബരിമലയുടെ വികസനത്തിന് 28 കോടി അനുവദിച്ചു. 88 ലക്ഷം പേര്‍ക്കാണ് ഭക്ഷ്യകിറ്റുകള്‍ നല്‍കുന്നത്. അത് നാലു മാസം കൂടി തുടരും. കേരള ചിക്കന്റെ 50 ഔട്ട്ലെറ്റുകള് കൂടി തുടങ്ങാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
5000 ഗ്രാമീണ റോഡുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. രണ്ടാം കുട്ടനാട് പദ്ധതി നടപ്പില്‍ വരുത്തും. മൂന്ന് കാത്ലാബുകളും സ്കാന്‍ സെന്ററുകളും 100 ദിവസം കൊണ്ട് സ്ഥാപിക്കും. ഓരോ ദിവസവും ഓരോ യന്ത്രവല്‍കൃത ഫാക്ടറികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവളം-ബേക്കല്‍ ജലപാതയുടെ ഉദ്ഘാടനം ഉടനുണ്ടാകും. 10 സ്പോര്‍ട്ട്സ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം ആരംഭിക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങും. 10 ഡയാലിസിസ് കേന്ദ്രങ്ങളും 9 സ്കാനിംഗ് സെന്ററുകളും ആരംഭിക്കും.
24 ആശുപത്രികളുടെ നിര്‍മ്മാണം ആരംഭിക്കും. പ്രതിദിനം അര ലക്ഷം കോവിഡ് പരിശോധന നടത്തും. 100 ദിവസം കൊണ്ട് ഹയര്‍സെക്കന്ററി തലത്തിലും കോളേജ് തലത്തിലുമായി 1000 പുതിയ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
100 ദിവസം കൊണ്ട് അഞ്ച് ലക്ഷം കുട്ടികള്‍ക്ക് ലാപ്ടോപ്പുകള് നല്‍കാനും ലക്ഷ്യമിടുന്നു. മറ്റു ചില ക്ഷേമപദ്ധതികളും വികസനപ്രവര്‍ത്തനങ്ങളും ആരംഭിക്കുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
2021 ജനുവരിയില്‍ സ്കൂളുകള്‍ തുറക്കാനാവുമെന്ന് മുഖ്യമന്ത്രി പ്രത്യാശിച്ചു.
സിസി ന്യൂസ് സർവീസ്








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.