കൊല്ലം: പത്തനാപുരം പിറവന്തൂർ സ്വദേശി രാഹുലിനെ കാണാതായിട്ട് ഏഴ് ദിവസം പിന്നിടുന്നു. നാട്ടിലും വനത്തിലും ദിവസങ്ങളായി പൊലീസും വനംവകുപ്പും നാട്ടുകാരും തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.
പുതിയ വീടിന്റെ പണി നടക്കുന്നതിനാൽ വളപ്പിൽ തന്നെയുള്ള മൂന്ന് ഷെഡുകളിലായാണ് രാഹുലും സഹോദരനും മാതാപിതാക്കളും ഉറങ്ങാറുള്ളത്. മിക്ക ദിവസങ്ങളിലും രാത്രിയിൽ രാഹുലിനൊപ്പം സുഹൃത്തുക്കളും ഉണ്ടാകും. പത്തൊമ്പതാം തീയതി രാത്രി 10 വരെ പതിനേഴുകാരൻ ഓൺലൈനിൽ ഉണ്ടായിരുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്ന രാഹുലിന്റെ മൊബൈൽ ഫോണും കാണാനില്ല.
പൊലീസും വനപാലകരും ഡോഗ്സ്ക്വാഡും നാട്ടുകാരും ചേർന്ന് വനത്തിനുള്ളിൽ തിരച്ചിൽ നടത്തി. വനത്തിനുള്ളിലെ ചെടികളിൽ കണ്ടെത്തിയ രക്തക്കറ ശാസ്ത്രീയ പരിശോധനയ്ക്കയച്ചു.








MATRIMONY




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.