കൊച്ചി: “കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ” എന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി. ഹണി മാധ്യമങ്ങളോട് പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യമാണോ എന്ന് ചോദിച്ച് കെപിസിസി വൈസ് പ്രസിഡൻ്റ് പി.സി. വിഷ്ണുനാഥിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.
“കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ” എന്ന് പൊതുഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി ഹണി. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ (ഫ്രോയിഡിയൻ സ്ലിപ്) എന്ന് കണ്ടറിയണ്ടിയിരിക്കുന്നു. സമാനതകളില്ലാത്ത ക്രമക്കേടുകളും ആട്ടിമറികളുമാണ് സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സ്വർണ്ണക്കള്ളക്കടത്തു കേസ് അട്ടിമറിക്കാൻ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകൾ കൂടിയാണ് ഇത്തരം സംഭവങ്ങൾ.










MATRIMONY



ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.