പാസ്റ്ററന്മാരുടെ പ്രാർത്ഥനാവിളയാട്ടം: കൊവിഡ് ബാധിച്ച് വിശ്വാസികളടക്കം ആശുപത്രിയിൽ

പാസ്റ്ററന്മാരുടെ പ്രാർത്ഥനാവിളയാട്ടം: കൊവിഡ് ബാധിച്ച് വിശ്വാസികളടക്കം ആശുപത്രിയിൽ

ഇടുക്കി: കൊവിഡ് പ്രതിരോധ മന്ത്രങ്ങളിൽ മർമ്മ പ്രധാനമായ വാക്യമാണ് ‘മാസ്ക്കിട്ട്,ഗ്യാപ്പിട്ട്’ എന്നുള്ളത്. ഇത് ഏത് വിശ്വസത്തിൻെറ പേരിലാണെങ്കിലും തെറ്റിച്ചാൽ കൂടെപോരും കൊവിഡ്. എല്ലാ വിഘ്നങ്ങൾക്കും പരിഹാരമായിട്ടാണ് പ്രർത്ഥനകളെ കാണുന്നത്.

അതുകൊണ്ട് തന്നേ പ്രാർത്ഥനയോഗങ്ങളിലൊക്കെ ഇങ്ങനെ സംഭവിക്കുമോ എന്നാണ് ചില വിശ്വാസികളുടെ സംശയം. സംഗതി എന്തൊക്കെയാണെങ്കിലും, പ്രാർത്ഥനയോഗത്തിൽ വീണ്ടും കൊവിഡ് വില്ലനായതായി അറിയുന്നു.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പാസ്റ്ററും സഭാഗംങ്ങളും ഗസ്റ്റ് പാസ്റ്ററും എല്ലാം മറന്ന് പ്രാർത്ഥനയോഗം നടത്തിയപ്പോൾ, പങ്കെടുത്തവരിൽ കൊവിഡിൻെറ മിന്നൽ വിളയാട്ടം. ഇടുക്കി നെടുങ്കണ്ടത്തിന് സമീപത്തെ ഒരു സഭയിലാണ് സംഭവം.

സഭയിൽ ഉപവാസ പ്രാർത്ഥന നടക്കുകയായിരുന്നു. ഇവരുടെ ക്ഷണം സ്വീകരിച്ചെത്തിയ പാസ്റ്റർക്ക് പനി ലക്ഷണങ്ങൾ ഉണ്ടായിരുന്നത്രേ. വിശ്വാസികളല്ലേ, പ്രാർത്ഥനയല്ലേ … ആരും അത് കാര്യമാക്കിയില്ല! അല്ലെങ്കിൽ തന്നേ ചില കടുത്ത വിശ്വാസികൾ കൊവിഡിനെ കലുമടക്കിയടിച്ച് ഓടിക്കാമെന്ന വിശ്വാസക്കാരുമാണ്.

പ്രാർത്ഥനയുടെയും പ്രസംഗത്തിൻെറയും മുർദ്ധന്യത്തിൽ സഭാ പാസ്റ്ററുടെ ആഹ്വാനവും നടന്നു. പരസ്പരം കൈകൊടുക്കുക, സ്നേഹ ചുംബനങ്ങൾ കൈമാറുക. എല്ലാം പിന്നേ തകൃതിയായി…. കിട്ടിയ ഗ്യാപ്പിലൂടെ കൊവിഡ് അണുക്കൾ ‘പൂണ്ട് വിളയാടി’. കൊവിഡ് പശ്ചാത്തലത്തിൽ കൈകൊടുപ്പും സ്നേഹ ചുംബനവും പാടില്ലെന്നും മതിയായ അകലത്തിൽ നിന്ന് കൈകൂപ്പിയുള്ള വന്ദനം മതിയെന്ന് എല്ലാ സഭാനേതൃത്വങ്ങളും നിഷ്ക്കർഷിച്ചിരുന്നതുമാണ്. ഇവിടതെല്ലാം കാറ്റിൽ പറത്തി.

കോവിഡ് രണ്ടാം തരംഗത്തിൻെറ വ്യാപന രൂക്ഷതയിൽ ഇടുക്കിയിൽ നിന്ന് ഒട്ടും ആശാസ്യമായ വാർത്തയല്ല പുറത്ത് വരുന്നത്. നേരത്തേ തീരുമാനിച്ച പ്രാർത്ഥനയോഗം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്താനായിരുന്നു സഭാനേതൃത്വത്തിൻെറ നിർദേശം. മുൻ കൂട്ടി പ്രസംഗകരെ തിരുമാനിക്കുകയും പബ്ളിസിറ്റി നൽകുകയും ചെയ്തതിനാൽ പ്രാർത്ഥന യോഗം മാറ്റേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

യോഗത്തിലാകട്ടെ വിശ്വാസികൾ കാര്യമായി എത്തുകയും ചെയ്തു. പ്രാർത്ഥനയോഗം കഴിഞ്ഞ് ഗസ്‌റ്റ് പാസ്റ്റർക്ക് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിലാണെന്ന് അറിഞ്ഞപ്പോഴാണ് സഭാ പാസ്റ്ററും വിശ്വാസികളും ഞെട്ടിയത്. തുടർന്ന് എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയരായെന്നും പരിശോധിച്ചവർക്കെല്ലാം കൊവിഡ് രോഗം ഉണ്ടെന്നാണ് വെളിയിൽ വരുന്ന വിവരം.

ഇപ്പോൾ എല്ലാവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയുന്നു. ഇതിൽ ഒരാളുടെ നില അൽപം ഗുരുതരമാണെന്നും കേൾക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലെ പ്രതിദിന കൊവിഡ് പരിശോധനയിലാണ് ഇത്രയും പേർക്ക് മഹാമാരി പിടിപെട്ടതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ നൽകുന്ന വിവരം. സംഭവത്തേക്കുറിച്ച് അന്വേഷിച്ചറിഞ്ഞ് വിവരങ്ങൾ കൈമാറാമെന്ന് ജില്ല ആരോഗ്യ വിഭാഗം പറയുന്നു.



സാബു തൊട്ടിപ്പറമ്പിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!