മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍

മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍

മുട്ടാര്‍ പുഴയില്‍ മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 13 വയസുകാരി വൈഗയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹന്‍ കസ്റ്റഡിയില്‍.

കര്‍ണാടകയില്‍ നിന്നുമാണ് പിടിയിലായത്. ഉടനെ കേരളത്തിലേക്ക് എത്തിക്കും. കര്‍ണാടകയിലെ മൂകാംബികയില്‍ നിന്ന് സനു മോഹന്‍ കടന്നുകളഞ്ഞെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അതേസമയം, സനുമോഹന്റെ കാര്‍ കോയമ്ബത്തൂരില്‍ നിന്ന് കിട്ടിയതായി സൂചനയുണ്ട്.

സനു മോഹനായി മൂകാംബികയിലും പരിസരങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. സംഭവശേഷം സനു മോഹന്‍ മൊബൈല്‍ ഫോണോ എടിഎമ്മോ ഉപയോഗിച്ചിട്ടില്ല എന്ന് പൊലീസ് പറയുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു എന്ന സൂചന നല്‍കുന്ന രാസപരിശോധനഫലം കൂടുതല്‍ ദുരൂഹത ഉണ്ടാക്കുകയാണ്. 

കുട്ടിക്ക് ആല്‍ക്കഹോള്‍ സാന്നിധ്യമുളള ഭക്ഷ്യവസ്തു നല്‍കി മയക്കിയ ശേഷം പുഴയില്‍ തളളിയതാണോയെന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യവും പൊലീസ് വിശദമായി തന്നെ പരിശോധിച്ചുവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!