കുംഭമേള കഴിഞ്ഞ് മടങ്ങുന്നവര്‍ കൊവിഡ് പ്രസാദമായി വിതരണം ചെയ്യും: മുംബൈ മേയര്‍

കുംഭമേള കഴിഞ്ഞ് മടങ്ങുന്നവര്‍ കൊവിഡ് പ്രസാദമായി വിതരണം ചെയ്യും: മുംബൈ മേയര്‍

ന്യൂഡല്‍ഹി : ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നവര്‍ പ്രസാദമായി കൊവിഡിനെ അവരവരുടെ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുമെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍. കുംഭമേള കഴിഞ്ഞ് മടങ്ങുന്നവരെ അതത് സംസ്ഥാനങ്ങളില്‍ അവരുടെ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കണമെന്നും ബൃഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറഷന്‍ മേയറായ കിഷോരി പറഞ്ഞു.

മുംബൈയില്‍ മടങ്ങി എത്തുന്നവരെ ക്വാറന്റീനിലാക്കാന്‍ കോര്‍പറേഷന്‍ ആലോചിക്കുന്നുണ്ട്. അതുപോലെ മറ്റു സംസ്ഥാനങ്ങളും ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഭയപ്പെട്ട് നില്‍ക്കുമ്ബോള്‍ ഒരു സുരക്ഷാ മാനദണ്ഢങ്ങളും പാലിക്കാതെ ലക്ഷക്കണക്കിന് പേര്‍ കുംഭമേളയില്‍ പങ്കെടുക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് മുംബൈ മേയറുടെ പ്രസ്താവന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!