ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം വളരെ കൂടുതല്‍, ക്രൈസ്തവചിന്ത വായനക്കാര്‍ സഹായിക്കണം

ഡയാലിസിസ് ചെയ്യുന്ന രോഗികളുടെ എണ്ണം വളരെ കൂടുതല്‍, ക്രൈസ്തവചിന്ത വായനക്കാര്‍ സഹായിക്കണം

12 പേര്‍ക്ക് 3000 രൂപാ വീതം പ്രതിമാസം നല്‍കിക്കൊണ്ടാണ് ഡയാലിസിസ് രോഗികള്‍ക്കുള്ള ആശ്വാസപദ്ധതി ക്രൈസ്തവചിന്ത ആരംഭിച്ചത്. സഹായം ലഭിച്ചു തുടങ്ങിയ 12 പേരില്‍ രണ്ടു പേര്‍ മരിച്ചുപോയി.

റവ. ബാബു ജോണ്‍ (ഡല്‍ഹി), മാത്യു കോര (ഫിന്നി-ഡാളസ്), പാസ്റ്റര്‍ മാത്യു ശാമുവല്‍ (ഡാളസ്), വില്‍സണ്‍ ജോസഫ് കിഴക്കേടത്ത് (ഹ്യൂസ്റ്റണ്‍), റവ. വര്‍ഗീസ് എം. ശാമുവല്‍ (യു.കെ.), വര്‍ഗീസ് ചാക്കോ (കേരളം), കെ.കെ. പോള്‍ (ന്യൂയോര്‍ക്ക്), പി.ജി. വര്‍ഗീസ് (ഒക്കലഹോമ), സിനി ബിജുസണ്‍ (യു.കെ.), ജേക്കബ് ഫിലിപ്പ് (യു.കെ.) എന്നിവരാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്.

എന്നാല്‍ ഈ സഹായ വാര്‍ത്ത വായിച്ചറിഞ്ഞ 50-ഓളം ഡയാലിസിസ് രോഗികള്‍ അപേക്ഷകള്‍ അയച്ചു തന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. ഒരാള്‍ 3000 രൂപാ വീതം പ്രതിമാസം തന്നാല്‍ ഒരു രോഗിയെ നമുക്ക് സഹായിക്കാനാവും. ഒരു രോഗിക്ക് ഒരു മാസം ചെലവാകുന്നതിന്റെ ഒരു വിഹിതം മാത്രമേ ആകുന്നുള്ളൂ 3000 രൂപ.
രണ്ടും മൂന്നും സെന്റുകളില്‍ താമസിക്കുന്നവരും, വസ്തുവും വീടും ഇല്ലാത്തവരുമാണ് അധികവും.

ചികിത്സയ്ക്കായി സകലതും വില്‍ക്കേണ്ടി വന്നവര്‍. സഭകളുടെയും അയല്‍വാസികളുടെയും സഹായത്താലാണ് പലരും ഡയാലിസിസിന് പോയി വരുന്നത്. ക്രൈസ്തവചിന്ത വഴിയല്ലാതെ നേരിട്ട് സഹായം നല്‍കാന്‍ താല്പര്യമുള്ള വായനക്കാര്‍ക്ക് അവരുടെ അപേക്ഷകള്‍ ഞങ്ങള്‍ അയച്ചുതരാം. കുറെനാള്‍ കൂടി അവര്‍ ഈ ഭൂമിയില്‍ ജീവിക്കട്ടെ.

ദയവായി വിളിക്കുക: 9446571642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!