ആലപ്പുഴയില്‍ പത്താം ക്ളാസുകാരനെ കുത്തികൊലപ്പെടുത്തി, പിന്നില്‍ ആര്‍എസ്‌എസ് എന്ന് സിപിഎം

ആലപ്പുഴയില്‍ പത്താം ക്ളാസുകാരനെ കുത്തികൊലപ്പെടുത്തി, പിന്നില്‍ ആര്‍എസ്‌എസ് എന്ന് സിപിഎം

ആലപ്പുഴ: ആലപ്പുഴയില്‍ പത്താം ക്ളാസുകാരനെ കുത്തികൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യുവാണ് കൊല്ലപ്പെട്ടത്. ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. ബുധനാഴ്ച രാത്രിയാണ് സംഭവം. നാല് പേരടങ്ങുന്ന സംഘമാണ് അഭിമന്യൂവിനെ കുത്തിയത്.

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന് ആരോപിച്ച്‌ സിപിഎം രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ മറ്റു രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് പടയണിവട്ടത്തെ സംഭവമെന്നാണ് സൂചന.

മരിച്ച അഭിമന്യു രാഷ്ട്രീയക്കാരനല്ലെന്ന് അച്ഛന്‍ അമ്ബിളികുമാര്‍ വ്യക്തമാക്കി. മകന്‍ ഒരുപ്രശ്നത്തിനും പോകുന്നവനല്ലെന്നും സഹോദരന്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനാണെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിമന്യുവിനൊപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുന്‍വൈരാഗ്യത്തിന്റെ പേരിലാണ് അഭിമന്യുവും അക്രമം നടത്തിയ സംഘവും തമ്മില്‍ ക്ഷേത്രോത്സവത്തിനിടെ തര്‍ക്കമുണ്ടായതെന്നാണ് പൊലീസ് പറയുന്നു.

രാത്രി പത്തരയോടെ, അഭിമന്യുവിന്റെ സഹോദരന്‍ അനന്തുവിനെ തെരഞ്ഞ് വന്ന സംഘം അഭിമന്യുവുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും സംഘര്‍ഷത്തിനിടെ അക്രമികള്‍ അഭിമന്യുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രാദേശിക ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് അനന്തു. അനന്തുവും ആര്‍എസ്‌എസ് പ്രവര്‍ത്തകനായ സജയ് ദത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രാദേശിക സിപിഎം നേതൃത്വം പറയുന്നത്.

സ്ഥലത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍പൊലീസ് സംഘത്തെ നിയാേഗിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!