ഏപ്രില്‍ 17ന് ക്രൈസ്തവചിന്ത വെബിനാര്‍ ‘കോടതി വ്യവഹാരങ്ങള്‍ വചനവിരുദ്ധം, സഭകള്‍ നാശത്തിലേക്കോ…?’

ഏപ്രില്‍ 17ന് ക്രൈസ്തവചിന്ത വെബിനാര്‍ ‘കോടതി വ്യവഹാരങ്ങള്‍ വചനവിരുദ്ധം, സഭകള്‍ നാശത്തിലേക്കോ…?’

ക്രൈസ്തവചിന്തയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 17-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് സൂം വഴി വെബിനാര്‍ നടക്കും. സഭയെ നാശത്തിലേക്കു നയിക്കുന്ന പോലീസ് കേസുകളും കോടതി വ്യവഹാരങ്ങളുമാണ് ചര്‍ച്ചാവിഷയം.

സഹോദരന്മാര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കേണ്ടത് പോലീസ് സ്റ്റേഷനിലും കോടതിയിലുമാണോ? കോടതി പോലും പെന്തക്കോസ്തൂ സഭകളിലെ കേസുകളുടെ വര്‍ദ്ധനവിനെതിരെ പരാമര്‍ശിച്ചിട്ടുണ്ടത്രേ.

പോലീസ് ഉദ്യോഗസ്ഥന്മാര്‍ വാദിയെന്നും പ്രതിയെന്നും കരുതുന്ന പാസ്റ്റര്‍മാരെ മോശമായ ഭാഷയില്‍ സംബോധന ചെയ്തതായി കേട്ടിട്ടുണ്ട്. ഒരുമിച്ച് ആരാധിക്കുന്നവര്‍, ഒരേ പാനപാത്രത്തില്‍ നിന്നും പാനം ചെയ്യുന്നവര്‍, സ്വര്‍ഗ്ഗത്തില്‍ ഒരുമിച്ച് പാര്‍ക്കേണ്ടവര്‍, ഒരേ പരിശുദ്ധാത്മാവിനെ പ്രാപിച്ചവര്‍, ഒരു ദൈവത്തിന്റെ മക്കള്‍ പരസ്പരം പോരടിച്ച് ലോക ന്യായാധിപതിയുടെ മുമ്പില്‍ ‘നീതി’ക്കായി തല കുമ്പിട്ട് നില്‍ക്കുകയാണ്.

ഇതാണോ പെന്തക്കോസ്ത്? സാധാരണ വിശ്വാസികളും കര്‍തൃദാസന്മാരും അമ്പരന്നു നില്‍ക്കുകയാണ്. ഈ ചര്‍ച്ചയിലൂടെ ഇതിനൊരു പരിഹാരം ഉരുത്തുരിഞ്ഞു വരുമെന്നാശിക്കാം.
പാസ്റ്റര്‍മാരായ ബാബു തോമസ് (ന്യൂയോര്‍ക്ക്), വര്‍ഗീസ് എം. ശാമുവല്‍ (യു.കെ.), സാം വര്‍ഗീസ് (ഒക്കലഹോമ) എന്നിവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.

ഈ വെര്‍ച്ച്വല്‍ സെമിനാറിന് നേതൃത്വം നല്‍കുന്നത് ക്രൈസ്തവചിന്തയുടെ എഡിറ്റര്‍ അനീഷ് എം. ഐപ്പാണ്.
ഈ വിഷയത്തില്‍ ആശങ്കപ്പെട്ട് ദുഃഖിതരായി കഴിയുന്ന എല്ലാ ദൈവമക്കളും ഈ ചര്‍ച്ചയില്‍ പങ്കെടുക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഏപ്രില്‍ 17 ശനിയാഴ്ച വൈകിട്ട് 6.30-നാണ് (ഇന്ത്യന്‍ സമയം) ഈ സമ്മേളനം നടക്കുന്നത്. യു.എസ്.എ., ന്യൂയോര്‍ക്ക് – രാവിലെ 9 മണി, യു.കെ. – ഉച്ചയ്ക്ക് 1 മണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!