അസംബ്ലീസ് ഓഫ് ഗോഡ് തെരഞ്ഞെടുപ്പ് മെയ് 17, 18 തീയതികളില്‍ നടക്കും

അസംബ്ലീസ് ഓഫ് ഗോഡ് തെരഞ്ഞെടുപ്പ് മെയ് 17, 18 തീയതികളില്‍ നടക്കും

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പു മെയ്‌ മാസം17,18 തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കും.

2020 ൽ കാലാവധി പൂർത്തിയാക്കിയ ഭരണ സമതി കഴിഞ്ഞ ഓഗസ്റ്റിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരുന്നു എങ്കിലും കോവിഡ് മഹാമാരി കഠിനമായിരുന്നതിനാൽ കോൺഫറൻസ് മാറ്റി വെക്കേണ്ടി വന്നു.

പിന്നീട് കോൺഫറൻസ് നടത്താൻ അനുമതി ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും കോവിഡ് പ്രോട്ടൊക്കോൾ മുൻ നിർത്തി ജില്ലഭരണ കൂടം കോൺഫറൻസ് നടത്താൻ അനുമതി നിഷേധിക്കുകയായിരുന്നു.

എന്നാൽ ഇന്നലെ കേരള ഹൈക്കോടതി എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തെരഞ്ഞെടുപ്പു ഒരു മാസത്തിനകം നടത്താൻ നിർദേശിക്കുകയായിരുന്നു.

കേരളത്തിൽ കോവിഡിന്റെ രണ്ടാം ഘട്ടം അതി തീവ്രമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ജില്ലാ പ്രാദേശിക ഭരണകൂടങ്ങളുടെ ഈ വിഷയത്തിലെ സമീപനം എന്താണ് എന്ന് അറിവായിട്ടില്ല. പാസ്റ്റർമാരും പ്രതിനിധികളും അടക്കം രണ്ടായിരത്തോളം ആളുകൾ പങ്കെടുക്കേണ്ട കോൺഫറൻസ് നടത്തിപ്പ് വലിയ വെല്ലുവിളിയാണ്.

കോൺഫറൻസ് നടന്നാൽ തന്നെ സ്റ്റേഷൻ റിപ്പോർട്ട് അവതരണം പോലെയുള്ള അപ്രസക്തമായ നടപടിക്രമങ്ങൾ ഒഴിവാക്കി കണക്ക് അവതരണവും തെരെഞ്ഞെടുപ്പും നടത്തി പിരിയാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി രണ്ടു ഗ്രൂപ്പുകളുടെ താൽപ്പര്യങ്ങൾക്കനുസരിച്ചു മാറിമാറിയുന്ന സംവിധാനത്തിനുള്ളിൽ ശ്വാസം മുട്ടിക്കഴിയുന്ന ശുഷ്രൂഷകന്മാർക്കും വിശ്വാസസമൂഹത്തിനും ഈ തെരഞ്ഞെടുപ്പു വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!