ഇന്ത്യന്‍ വാക്‌സിന്‍ മെക്‌സിക്കോയിലേക്ക് ബ്രിട്ടന്റെ കൊവിഡ് വാക്‌സിനെടുത്ത 19 പേര്‍ മരിച്ചു

ഇന്ത്യന്‍ വാക്‌സിന്‍ മെക്‌സിക്കോയിലേക്ക് ബ്രിട്ടന്റെ കൊവിഡ് വാക്‌സിനെടുത്ത 19 പേര്‍ മരിച്ചു

ആസ്ട്രസെനെക്ക – ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ എടുത്ത രണ്ടു കോടി ആളുകളില്‍ 19 പേര്‍ മരിച്ചു. 79 പേരുടെ രക്തം കട്ടപിടിച്ചു. ബ്രിട്ടന്‍ ആണ് ഈ വിവരം പുറത്തുവിട്ടത്. കുട്ടികളിലെയും കൗമാരക്കാരിലെയും വാക്‌സിന്റെ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ബ്രിട്ടനിലെ ആരോഗ്യ നിരീക്ഷകരായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ പരിശോധന നടന്നുവരുന്നു.

ഇതിനിടെ ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ മെക്‌സിക്കോയില്‍ ഉപയോഗിക്കാനായി അവിടുത്തെ സര്‍ക്കാര്‍ അനുമതി നല്‍കി. വാക്‌സിനേഷന്‍ എല്ലാവര്‍ക്കും വേഗത്തില്‍ ലഭ്യമാക്കാനാണ് അനുമതി നല്‍കിയതെന്ന് മെക്‌സിക്കന്‍ വിദേശമന്ത്രി പ്രതികരിച്ചു.

എന്നാല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ അമേരിക്ക തന്നെയാണ് മുന്നില്‍. ബൈഡന്‍ അധികാരമേറ്റ ഉടനെ വാക്‌സിന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തിയിരുന്നു. 15 കോടി ആളുകള്‍ക്കാണ് ഇതിനോടകം വാക്‌സിന്‍ നല്‍കിയത്. 100 ദിവസം കൊണ്ട് 10 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന ബൈഡന്റെ പ്രഖ്യാപനം മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുക തന്നെ ചെയ്തു. ഇനി അടുത്ത 100 ദിവസം കൊണ്ട് 20 കോടി ആളുകള്‍ക്ക് നല്‍കുക എന്നതാണ് ലക്ഷ്യം. അതോടെ അമേരിക്കയില്‍ ഏറെക്കുറെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിച്ചു കഴിയും.

കൊവിഡിനെതിരെ യുദ്ധകാലാടിസ്ഥാനത്തിലാണ് പോരാട്ടം നടക്കുന്നത്. ഏപ്രില്‍ 19 മുതല്‍ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാനാകും വിധമാണ് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!