ഇരട്ടവോട്ട് -പന്ത്രണ്ട് പേർ  പോലിസ്  കസ്റ്റഡിയിൽ ?

ഇരട്ടവോട്ട് -പന്ത്രണ്ട് പേർ പോലിസ് കസ്റ്റഡിയിൽ ?

ഇടുക്കി : കള്ളവോട്ടിന് വന്നവരേന്ന് ആരോപിച്ച് 12 പേരെ ഒരു വിഭാഗം രാഷ്ട്രിയക്കാർ തടഞ്ഞ് വച്ച് പോലിസിന് കൈമാറി. ഇടുക്കി കോമ്പയാർ പാലറിൽ നിന്നുമാണ് ഇവരേ പിടികൂടിയത്.

എന്നാൽ തങ്ങൾ ഒരു മരണ വീട്ടിൽ പോകാൻ എത്തിയതായാണ് പിടിയിലായവർ പറയുന്നത്. ഇവരുടെ കൈവശം മഷി മായ്ക്കുന്നതിനുള്ള വസ്തുവും, പഞ്ഞിയും കണ്ടെടുത്തത് സംശയം ജനിപ്പിച്ചു. ഇതേ തുടർന്നാണ് പോലിസിന് വിവരം നൽകുകയും പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയത്.

അങ്ങനേ ഒരു മരണം നടന്നതായിട്ട് നെടുംങ്കണ്ടം പോലിസും സ്ഥിരീകരിക്കുന്നുണ്ട്.എന്നാൽ മരണ വീട്ടിലെ ബന്ധുക്കളാണോ എന്ന് പോലിസ് പരിശോധിച്ച് വരുന്നു. .ജില്ലയിലെ പീരുമേട് ,ഉടുമ്പൻ ചോല , ദേവികുളം മണ്ഡലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ളവർ എത്തി കള്ള വോട്ട് ചെയ്യാറുണ്ടെന്ന് പരക്കെ ആക്ഷേപം നേരത്തെ മുതൽ തന്നേ ഉയർന്നിരുന്നു. രാഷ്ട്രിയ പാർടിയുടെ പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയും ഇടപെട്ട് ഇത്തവണ കള്ളവോട്ട് തടയുന്നതിൻെറ ഭാഗമായി അതിർത്തിമേഖലകളിൽ കേന്ദ്രസേനകളേ വരെ വിന്യസിച്ചിരുന്നു.

വോട്ടെടുപ്പ് ദിവസം ചെക്ക് പോസ്റ്റ് പൂർണ്ണമായും അടയ്ക്കുകയെന്നത് അപ്രായോഗികവും പൊതുജനത്തിൻെറ സഞ്ചാരസ്വതന്ത്യം തടയാനാവില്ലെന്നും അതു കൊണ്ട് തന്നേ പൂർണ്ണമായും അതിർത്തിയടയ്ക്കൽ സാധ്യമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു .

ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായിട്ട് . പത്രണ്ട് പേർ ഇതുമായിട്ട് ബന്ധപ്പെട്ട് സ്റ്റേഷനിൽ ഉണ്ടെന്നും എന്നാൽ ഇവർ കള്ളവോട്ടിന് വന്നതാണോയെന്ന് അന്വേഷണം നടന്ന് വരൂന്നതായും നെടുംങ്കണ്ടം പോലിസ് സി.സി. ന്യൂസിനോട് പറഞ്ഞു .സാബു തൊട്ടിപ്പറമ്പിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!