ക്രൈസ്തവ പുസ്തകമേളയും വചനോത്സവവും മല്ലപ്പള്ളിയിൽ

ക്രൈസ്തവ പുസ്തകമേളയും വചനോത്സവവും മല്ലപ്പള്ളിയിൽ

മല്ലപ്പള്ളി: സർഗ്ഗ സമിതിയുടെ ആഭിമുഖ്യത്തിൽ ക്രൈസ്തവ പുസ്തകമേളയും വചനോത്സവവും മല്ലപ്പള്ളി സീയോൻപുരത്തു ഏപ്രിൽ 29 മുതൽ മെയ് 2 വരെ നടക്കും.

എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 8 വരെ നടക്കുന്ന പരിപാടികളിൽ സാഹിത്യ ചർച്ചകൾ,സെമിനാറുകൾ ,സിംബോസിയം, ഗാനരചയിതാക്കളുടെ ഒത്തുചേരൽ, പ്രസാധകരുടെയും പത്രാധിപന്മാരുടെയും എഴുത്തുകാരുടെയും സംഗമങ്ങൾ എന്നിവ നടക്കും.സായാഹ്നങ്ങളിൽ സംഗീത ശുശ്രൂഷയും വചന പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

വിദേശരാജ്യങ്ങളിലെ പ്രശസ്ത ക്രൈസ്തവ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശനത്തിനുണ്ട്. ഇന്ത്യയിലെ നിരവധി പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭ്യമാണ്. പുസ്തകങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രൈസ്തവ ആനുകാലികങ്ങളുടെ പ്രദർശനവുമുണ്ടായിരിക്കും. പ്രസിദ്ധീകരണങ്ങളുടെ വാർഷിക വരിസംഖ്യ അടയ്ക്കുവാൻ പ്രത്യേക സൗകര്യവുമുണ്ട്. വിവിധ ക്രൈസ്തവ സഭകളുടെയും മിഷൻ സംഘടനകളുടെയും നേതാക്കൾ സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രസംഗിക്കും.

ക്രൈസ്തവ എഴുത്തുകാരുടെ സംഘടനയായ സർഗ്ഗ സമിതിയാണ് സംഘാടകർ.കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി. പി.എസ്. ചെറിയാനുമായി 9447585414 (വാട്സ്ആപ്പ് /മൊബൈൽ) നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!