സംസ്ഥാനാതിർത്തികളിൽ കണ്ണും കാതും കൂർപ്പിച്ച് കേന്ദ്രസേന

സംസ്ഥാനാതിർത്തികളിൽ കണ്ണും കാതും കൂർപ്പിച്ച് കേന്ദ്രസേന

By സാബു തൊട്ടിപ്പറമ്പിൽ
ഇടുക്കി: സംസ്ഥാനാതിർത്തികളിൽ കേന്ദ്രസേന കണ്ണും കാതും കൂർപ്പിച്ച് നിലയുറപ്പിച്ചു തുടങ്ങി. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ കുമളി, കമ്പംമേട്ട്, ബോഡിമേട്ട്, ചിന്നാർ തുടങ്ങിയ അന്തർസംസ്ഥാന പാതയിലെ ചെക്ക്പോസ്റ്റുകളിലാണ് കേന്ദ്ര സേനാഗംങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഇരട്ടവോട്ട് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാടിൻെറ അതിർത്തി പ്രദേശങ്ങളിലുള്ളവർ കേരളത്തിലെത്തി കള്ളവോട്ട് ചെയ്യുന്നതായി വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദിനംപ്രതി ഇതിലെ കടന്ന് പോകുന്ന തമിഴ് തൊഴിലാളികളെ പരിശോധിക്കുകയും ഇവർക്കൊക്കെ ഇവിടെ വോട്ടുണ്ടോയെന്ന് കണ്ടുപിടിക്കുന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. ചെക്ക്പോസ്റ്റ് വഴി വന്നുപോകുന്ന വാഹനങ്ങൾ മുഴുവൻ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!