എംടെകിന് ഒന്നാം റാങ്ക് നേടിയ  ജെറിൻ തെക്കെതിലിന്  പിവൈപിഎ പത്തനംതിട്ട മേഖലയുടെ ആദരം

എംടെകിന് ഒന്നാം റാങ്ക് നേടിയ ജെറിൻ തെക്കെതിലിന് പിവൈപിഎ പത്തനംതിട്ട മേഖലയുടെ ആദരം

പത്തനംതിട്ട: എംടെകിന് ഒന്നാം റാങ്ക് നേടിയ ജെറിൻ രാജു ജോണിനെ പിവൈപിഎ പത്തനംതിട്ട മേഖലാ ഭാരവാഹികൾ ആദരിച്ചു.

മേഖലാ പ്രസിഡന്റ് പാസ്റ്റർ ബെൻസൻ തോമസ് അധ്യക്ഷത വഹിച്ചു. ഐപിസി പത്തനംതിട്ട സെന്റർ സെക്രട്ടറി പാസ്റ്റർ സാം പനച്ചയിൽ അനുഗ്രഹ പ്രാർത്ഥന നടത്തി. പിവൈപിഎ  മേഖലാ സെക്രട്ടറി ബിനു കൊന്നപ്പാറ, ജോയിന്റ് സെക്രട്ടറിമാരായ ജസ്റ്റിൻ നേടുവെലിൽ, ബ്ലെസ്സൻ മല്ലപ്പള്ളി, പബ്ലിസിറ്റി കൺവീനർ റിജു പന്തളം, യുവദർശനം ചീഫ് എഡിറ്റിർ സന്തോഷ്‌ മേമന, താലന്ത് കൺവീനർ സാബു സി. എബ്രഹാം,  മേഖലാ കോർഡിനേറ്റർ പാസ്റ്റർ ഷിനു വർഗീസ്,  പിവൈപിഎ പത്തനംതിട്ട സെന്റർ സെക്രട്ടറി  ജിന്നി ശാമുവേൽ എന്നിവർ ആശംസകളറിയിച്ചു. 

ജെറിൻ ബാംഗ്ലൂർ വിശ്വേശരയ്യ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എംടെക്ക് പ്രൊഡക്ട് ഡിസൈൻ ആൻ്റ് മാനുഫാക്ച്ചറിങിൽ ഒന്നാം റാങ്കും ഗോൾഡ്‌ മെഡലുമാണ് കരസ്ഥമാക്കിയത്. ഐപിസി കടമ്മനിട്ട സഭാംഗമാണ്. സുവിശേഷകൻ രാജു ജോണിന്റെയും ഐപിസി കേരള സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി ജയമോൾ രാജുവിന്റെയും മൂത്തമകനാണ് ജെറിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!