ട്രംപിന്റെ നയത്തിന് തിരിച്ചടി ബൈഡന്‍ എച്ച്1 ബി വീസ നിയന്ത്രണം നീക്കി. മലയാളികള്‍ ആഹ്ലാദത്തില്‍

ട്രംപിന്റെ നയത്തിന് തിരിച്ചടി ബൈഡന്‍ എച്ച്1 ബി വീസ നിയന്ത്രണം നീക്കി. മലയാളികള്‍ ആഹ്ലാദത്തില്‍

ട്രംപിന്റെ ഭ്രാന്തന്‍ നയത്തിന് ബൈഡന്റെ തിരുത്ത്. ഐ.ടി. പ്രൊഫഷനലുകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ബൈഡന്‍ നീക്കി. തന്മൂലം ഇന്ത്യയില്‍ നിന്നും ഇനി ധാരാളം കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്ക് അമേരിക്കയിലെത്താം. മലയാളികളായ മിടുക്കരായ കുട്ടികള്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് സി.ഇ.ഒ. എ. വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

യു.എസ്. വിസ നിയന്ത്രണങ്ങള്‍ നീക്കിയതോടെ കമ്പനികള്‍ക്ക് മാത്രമല്ല, ഐ.ടി. പ്രൊഫഷണലുകള്‍ക്കും ഏറെ ഗുണകരമാകും. ഉയര്‍ന്ന വരുമാനത്തോടെ യു.എസില്‍ ഓണ്‍ ഷോര്‍ ജോലിക്കാണ് അവസരമുണ്ടാകുക. മലയാളികള്‍ക്ക് ഇത് ഏറെ ഗുണകരമാകും. കാരണം ഇന്ത്യയിലെ മൊത്തം ഐ.ടി. പ്രൊഫഷണലുകളില്‍ ഏതാണ്ട് മൂന്നിലൊന്ന് കേരളീയരാണെന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

അമേരിക്കയ്ക്കു വെളിയില്‍ നിന്നും അമേരിക്കയിലേക്ക് കൊണ്ടുവന്നിരുന്ന എഞ്ചിനീയേഴ്‌സിനും കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ക്കും ട്രംപ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇതേക്കുറിച്ച് പഠനം നടത്താതെയായിരുന്നു. സ്വദേശീവാദം തലയ്ക്കു പിടിച്ചെന്ന് വേണമെങ്കില്‍ പറയാം. അദ്ദേഹവും അമേരിക്കക്കാരന്‍ അല്ലെന്നത് ഏറെ രസകരം.

കഴിഞ്ഞ ജൂണിലാണ് ട്രംപ് എച്ച്1 ബി വിസയ്ക്ക് കുരുക്കിട്ടത്. അതോടെ അമേരിക്കന്‍ കമ്പനികള്‍ക്ക് ആവശ്യത്തിന് വിദഗ്ദ്ധരെ കിട്ടാതായി. തന്മൂലം കമ്പനികളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. അതോടൊപ്പം തന്നെ പഠനം കഴിഞ്ഞു നിന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ വിദേശജോലി എന്ന സ്വപ്നവും തകര്‍ന്നടിയുകയായിരുന്നു. ബൈഡന്റെ ഈ തീരുമാനം ഇന്ത്യന്‍ കമ്പനികള്‍ക്കും ആശ്വാസമേകും.

ടി.സി.എസ്., ഇന്‍ഫോസിസ്, വിപ്രോ, കോഗ്നിസെന്റ് തുടങ്ങിയ വന്‍കിട ഐ.ടി. കമ്പനികളാണ് ഇന്ത്യന്‍ പ്രൊഫഷണലുകളെ അമേരിക്കയിലേക്ക് അയയ്ക്കുന്നത്. ഇതോടെ കമ്പനികളുടെ ലാഭക്ഷമതയും ഉയരാന്‍ കാരണമാകും. അമേരിക്കയിലെ ഒട്ടേറെ ബാങ്കുകളും മറ്റു വന്‍കിട കമ്പനികളും ഇന്ത്യയിലെ കമ്പ്യൂട്ടര്‍ വിദഗ്ദ്ധരെ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള ഭീമന്‍ കമ്പനികള്‍ക്ക് ഇനി ഇന്ത്യയില്‍ നിന്നും ഐ.ടി. വിദഗ്ദ്ധരെ കൊണ്ടുപോകാം. നിയന്ത്രണം മാറുന്നതോടെ കമ്പനികളിലെ ജോലികളുടെ വര്‍ധനവും സേവന വേതന വ്യവസ്ഥകളും മെച്ചമായി പുനഃസ്ഥാപിക്കപ്പെടും. വിസ കാത്തിരിക്കുന്നവര്‍ക്ക് ഇനി ആഹ്ലാദത്തിന്റെ ദിനങ്ങളാണ് ബൈഡന്‍ സമ്മാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!