ഡൽഹി-ഗ്രയ്റ്റർ നോയിഡയിൽ ബിരുദദാനശുശ്രുഷയും മിഷൻ ചലഞ്ച് യോഗങ്ങളും

ഡൽഹി-ഗ്രയ്റ്റർ നോയിഡയിൽ ബിരുദദാനശുശ്രുഷയും മിഷൻ ചലഞ്ച് യോഗങ്ങളും

രണ്ട് ദശാബ്ദത്തിലധികമായി ഉത്തരഭാരതത്തിലെ പ്രേഷിതപ്രവർത്തനങ്ങളിലും ക്രമീകൃത ദൈവശാസ്ത്ര പ ഠനത്തിലും തനതായ മുഖമുദ്ര പതിപ്പിച്ച ഹാർവെസ്റ് മിഷൻ കോളേജിന്റെ 19ാഠമത് ബിരുദദാനശുശ്രൂഷയും മിഷൻ ചലഞ്ച്‌ മീറ്റിങ്ങുകളും മാർച്ച് 26 മുതൽ 28 വരെ ഉത്തർ പ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലുള്ള ഹാർവെസ്റ് മിഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു.

26, 27 തീയതികളിൽ HMC യിലെ അദ്ധ്യാപകർ പകലുകളിൽ സെക്ഷനുകളിൽ ദൈവവചനം സംസാരിച്ചു. റവ. ബിജു ജോൺ നേതൃത്വം നൽകിയ രാത്രി യോഗങ്ങളിൽ ഡയറക്ടർ റവ. ബാബു ജോൺ ദൈവ വചനം പ്രഘോഷിച്ചു. നാല്പത് വർഷങ്ങളിലധികമായി ഉത്തര ഭാരതത്തിലെ പ്രവർത്തനങ്ങുളുടെ അനുഭവസമ്പത്തും വചനപാണ്ഡിത്യവും നിറഞ്ഞ സന്ദേശങ്ങൾ വിദ്യാർത്ഥികൾക്കും സദസിനും വലിയ വെല്ലുവിളിയായി,

വചനശുശ്രൂഷാനന്തരം നിറകണ്ണുകളോടുള്ള സമർപ്പണം വെത്യസ്ത അനുഭവമായിരുന്നു. ഇരുപത്തിയെട്ടാം തിയതി രാവിലെ കൃത്യവും ഒൻപത് മണിക്ക് പാസ്റ്റർ ബിജു ജോണിന്റെ മുഖ്യകാർമികതത്തിൽ സംയുക്തസഭായോഗം പ്രാർത്ഥിച്ചാരംഭിച്ചു. ഡൽഹിയിലെയും ഉത്തർ പ്രാദേശിലേയും സഭാശുശ്രൂഷകൻമാരും വിശ്വാസസമൂഹവും ഈ ആരാധനയിൽ പങ്കെടുത്തു. പാസ്റ്റർ ബാബു ജോൺ മുഖ്യ സന്ദേശവും തിരുമേശ ശുശ്രൂഷയും നിർവഹിച്ചു.


വൈകിട്ട് 4മണിക്ക് ഹാർവെസ്റ് മിഷൻ കോളേജിന്റെ 19മത് ബിരുദദാനശുശ്രൂഷ ആരംഭിച്ചു. HMC പ്രിൻസിപ്പാൾ റവ. ബിജു ജോൺ അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ഡയറക്ടർ റവ. ബാബു ജോൺ ബിരുദദാനാ സന്ദേശവും സാക്ഷ്യപത്രവും വിതരണം ചെയ്തു. അധ്യാപകരും സമീപസ്ഥലങ്ങളിലെ ദൈവദാസൻമാരും സന്നിധരായിരിന്നു. M.Div, B.Th, B.Min, C.Th കോഴ്‌സുകൾ പൂർത്തീകരിച്ച നാൽപത്തിയൊന്ന് യുവതീയുവാക്കൾ ബിരുദം സ്വീകാരിച്ച് വേലക്കായ് വേർതിരിയപെട്ടു. കോവിഡ് മാനദണ്ഡം പൂർണമായി പാലിച്ചുകൊണ്ടാണ് ഈ മീറ്റിങ്ങുകൾ നടന്നത്. 2021-2022 അധ്യയനവർഷത്തെ ക്ലാസുകൾ ജൂൺ 7ന് ആരംഭിക്കുന്നതാണ്. അഡ്മിഷനായും മറ്റ് അന്വേഷണങ്ങൾക്കായും ബന്ധപ്പെടുക.

Harvest Mission College
30/30-31, 44-45, Knowledge Park -3,
Greater Noida, Uttar Pradesh, Pin 201 308
Phone 0120 6251814, 9811373357, 7008876096, 9891223442
Email hmccalling@gmail.com
Website: www.hmc.college

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!