പിസിഐ ഗാന്ധി നഗര്‍ യൂണിറ്റ് സുവിശേഷ ബോട്ട് യാത്ര നടത്തി

പിസിഐ ഗാന്ധി നഗര്‍ യൂണിറ്റ് സുവിശേഷ ബോട്ട് യാത്ര നടത്തി

പിസിഐ ഗാന്ധി നഗര്‍ യൂണിറ്റ് സുവിശേഷ ബോട്ട് യാത്ര നടത്തി.
കോട്ടയം. പിസിഐ ഗാന്ധി നഗര്‍ യൂണിറ്റിന്റ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 23 ന് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ബോട്ടില്‍ സുവിശേഷയാത്ര നടത്തി. കുമരകം മുതല്‍ ആലപ്പുഴ വരെ അഞ്ചു തീരങ്ങളില്‍ പരസ്യയോഗവും ട്രാക്റ്റ് വിതരണവും നടത്തി.

പിസിഐ കോട്ടയം ജില്ലാ സെക്രട്ടറി പാസ്റ്റര്‍ ടി.വി. തോമസ് യാത്ര ഉത്ഘാടനം ചെയ്തു. പാസ്റ്റര്‍മാരായ ലിജോ ജോസഫ്, അനു കോശി, ഷാജി മാലം, രാജീവ് ജോണ്‍ പൂഴനാട് എന്നിവര്‍ പ്രസംഗിച്ചു. ഷൈജു പോത്തന്‍കോഡ്, ബ്ലെസ്സന്‍ കോന്നി, ബിജു ഉള്ളട്ടില്‍ എന്നിവര്‍ ആരാധനക്ക് നേതൃത്വം നല്‍കി. സൗണ്ട് ഓഫ് റെവലേഷന്‍ ബാന്‍ഡ് ഒളശ്ശ ഗാനശുശ്രുഷ നിര്‍വഹിച്ചു.

കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റര്‍ പി.എ. ജെയിംസ് മുഖ്യരക്ഷധികാരിയായി സേവനം അനുഷ്ഠിച്ചു. പാസ്റ്റര്‍ പി.ജി വര്‍ഗീസ് യാത്ര ക്യാപ്റ്റന്‍നായിരുന്നു. 48 അംഗങ്ങള്‍ പങ്കെടുത്തു.

ബോട്ട് സുവിശേഷ യാത്ര നടത്താന്‍ താത്പര്യം ഉള്ളവര്‍ ഞങ്ങളുമായി ബന്ധപെടുക: 9497439921

വാര്‍ത്ത: രാജീവ് ജോണ്‍ പൂഴനാട്

One thought on “പിസിഐ ഗാന്ധി നഗര്‍ യൂണിറ്റ് സുവിശേഷ ബോട്ട് യാത്ര നടത്തി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!