കേരളത്തിൻെറ സമ്പദ്ഘടന വളരെ മോശം: രാഹുൽ ഗാന്ധി

കേരളത്തിൻെറ സമ്പദ്ഘടന വളരെ മോശം: രാഹുൽ ഗാന്ധി

By സാബു തൊട്ടിപ്പറമ്പിൽ

പുറ്റടി(കുമളി): ഈ തിരഞ്ഞെടുപ്പിൻെറ കേന്ദ്ര ബിന്ദുവായി കാണാൻ കഴിയുന്ന വിഷയം തകർന്ന് കൊണ്ടിരിക്കുന്ന നമ്മുടെ സാമ്പത്തിക സ്ഥിതിയും പുതിയതായി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ കഴിയാതെ പോകുന്നുവെന്നുള്ളതുമാണ്. ഇടതുപക്ഷത്തെക്കുറിച്ചും ബിജെപിയെക്കുറിച്ചും ധാരാളം പറയാനുണ്ട്. എന്നാൽ ഞാനതിന് മുതിരുന്നില്ല. ഞാനിവിടെ വന്നിരിക്കുന്നത് കേരളത്തിൻെറ ഭാവിയെക്കുറിച്ച് പറയാനാണ്. അതിന് വ്യക്തമായ പദ്ധതിയുണ്ട്. കേരളത്തിൻെറ സമ്പദ്ഘടന ഇപ്പോൾ പെട്രോൾ ഇല്ലാത്ത കാറിന് സമമാണെന്ന് രാഹുൽ ഗാന്ധി.
യുഡിഎഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇടുക്കി ജില്ലയിൽ എത്തിയതായിരുന്ന രാഹുൽ ഗാന്ധി .

സാമ്പത്തികരംഗം പുഃനരജ്ജിവിപ്പിക്കാൻ പോകുന്നതെങ്ങനെയാണ് . അവനവൻെറ പോക്കറ്റിൽ പണമില്ലെങ്കിൽ സാമ്പത്തിക രംഗം പുരോഗതിയിൽ എത്തില്ല. വലിയ തോതിൽ പണം കേരളത്തിലെ സമ്പദ്ഘടനയിലേക്ക് നിക്ഷേപിക്കാൻ പോകുന്നു പണം നൽകുന്നത് ഏതെങ്കിലും കുത്തക മുതലാളിമാർക്കല്ല . അത് ജനങ്ങളുടെ കൈകളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഉദേശിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ അകൗണ്ടിലേക്ക് നേരിട്ട് പണമെത്തിക്കും. എന്താണ് ന്യായ് പദ്ധതിയെന്ന് നിങ്ങൾ മനസിലാക്കണം. പാവപ്പെട്ടവന് മാസം ആറായിരം രൂപയും വർഷം എഴുപത്തിരണ്ടായിരം രൂപയും ബാങ്ക് അക്കൗണ്ടിൽ മിനിമം ഉറപ്പ് വരുത്തുന്നതാണ് ന്യായ് പദ്ധതി. കൂടാതെ റബറിനും നാളികേരത്തിനും സുഗന്ധ വിളകൾക്കും തറവില നിശ്ചയിക്കും . നടപ്പിലാക്കാൻ ഉദേശിക്കുന്ന പദ്ധതികളുടെ ആശയം ജനങ്ങളിൽ നിന്നുള്ളതാണ്. രാഷ്ട്രിയം നോക്കാതെ തന്നേ പാവപ്പെട്ടവരുടെ എല്ലാം കൈകളിൽ പണം എത്തിച്ചേരുന്നുണ്ടൊയെന്ന് ഞങ്ങൾ ഉറപ്പ് വരുത്തും. രാഹുൽ ഗാന്ധി പറഞ്ഞു.

കുമളി പുറ്റടി നെഹ്റു സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പുറ്റടി കൂടാതെ ജില്ലയിൽ അടിമാലി, തൊടുപുഴ എന്നിവിടങ്ങളിലെ യോഗങ്ങളിലും രാഹുൽ ഗാന്ധി പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!