ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം, ക്ഷേമ പെന്‍ഷന്‍ 3500 രൂപ: എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി

ലൗ ജിഹാദിനെതിരെ നിയമനിര്‍മ്മാണം, ക്ഷേമ പെന്‍ഷന്‍ 3500 രൂപ: എന്‍.ഡി.എ പ്രകടനപത്രിക പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ എന്‍.ഡി.എയുടെ പ്രകടന പത്രിക പുറത്തിറക്കി. ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കുമെന്നും ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നുണ്ട്.

ബി പി എല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷത്തില്‍ ആറ് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്ടോപ്പ്, കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ജോലിനല്‍കും. കുടുംബത്തിന്റെ വരുമാനമാര്‍ഗമായ വ്യക്തികള്‍ അസുഖബാധിതരായാല്‍ ആ കുടുംബത്തിന് പ്രതിമാസം 5000 രൂപ നല്‍കും. ഭൂരഹിതരായ പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കും എന്നിവയാണ് പ്രകടന പത്രിക മുന്നോട്ടുവയ്ക്കുന്ന മറ്റ് പ്രധാന വാഗ്ദ്ധാനങ്ങള്‍.

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുതിയ കേരളം മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി പ്രകടനപത്രിക പുറത്തിറക്കിയത്.വികസനം ലക്ഷ്യമിട്ടുള്ള ആശയങ്ങളാണ് എന്‍ഡിഎ കേരളത്തിനായി മുന്നോട്ടുവയ്ക്കുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പേരുമാറ്റി കേരളത്തില്‍ നടപ്പിലാക്കുകയാണ് അഞ്ച് വര്‍ഷം ഭരണത്തിലിരുന്ന പിണറായി സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!