ഏറ്റവും വലിയ പ്രശ്നം തൊഴിൽ തന്നേ- മുഖ്യമന്ത്രി .

ഏറ്റവും വലിയ പ്രശ്നം തൊഴിൽ തന്നേ- മുഖ്യമന്ത്രി .

ഇടുക്കി: നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം തൊഴിൽ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇടുക്കിയിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എത്തിയ മുഖ്യമന്ത്രി നെടുങ്കണ്ടത്ത് പൊതുസമ്മേളനത്തിൽ സംസ്സാരിക്കുകയായിരുന്നു. വരുന്ന അഞ്ച് വർഷം കൊണ്ട് നാല്പത് ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. തൊഴിൽ ആവശ്യമുള്ള എല്ലാവർക്കും തൊഴിൽ നൽകാനുള്ള ആശയം ഗവൺമെൻറ് രൂപപ്പെടുത്തി .തൊഴിൽ ആവശ്യമുള്ളവർ ഒരു പോർട്ടറിൽ പേര് രജിസ്ട്രർ ചെയ്യണം.അതോടൊപ്പം സംസ്ഥാന ഗവൺമെൻറ് ലോകത്താകമാനമുള്ള തൊഴിൽ ദാതാക്കളുമായി ബന്ധപ്പെടും .

അവരും പോർട്ടറിൽ രജിസ്ട്രർ ചെയ്യും .അങ്ങനെ കമ്പനികൾക്കാവശ്യമായ യോഗ്യതയുള്ളവരെ ആ പോർട്ടറിൽ നിന്ന് കണ്ടെത്താനും കഴിയും. പോർട്ടർ ആരംഭിക്കുകയും ആളുകൾ പേര് രജിസ്ട്രർ ചെയ്തും തുടങ്ങി .ഈ രീതിയിൽ കേരളത്തിൽ ഇരുപത് ലക്ഷം പേർക്ക് തൊഴിൽ നൽകാനാകും. കൊവിഡ് മൂലം വീട്ടിലിരുന്ന് തൊഴിൽ എടുക്കുകയെന്ന ഒരു സംസ്ക്കാരം വന്നു കഴിഞ്ഞു . തൊഴിലന്വേഷകരില്ലാത്ത നാടക്കിമാറ്റുകയെന്നുള്ളതാണ് ഗവൺമെൻറ് ലക്ഷ്യം . സംസ്ഥാനത്തെ മിനിമം തൊഴിൽ കൂലി അറുന്നൂറ് രൂപയിൽ നിന്ന് എഴുന്നൂറ് രൂപയായിവർദ്ധിപ്പിക്കും . വ്യവസായ മേഖലയിൽ അടുത്ത അഞ്ച് വർഷം പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് വരാൻ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കിയിലെ കർഷകരുടെ പ്രശ്നങ്ങൾ കൃത്യമായ ധാരണയോടെ പരിഹരിക്കും . 1964-ലെ ഭൂ പതിപ്പ് ചട്ടം ഭേദഗതി ചെയ്യുമെന്ന് സർക്കാർ നേരത്തെ തന്നേ വ്യക്തമാക്കിയിട്ടുള്ളതാണ് . അതിനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ച് വരികയാണെന്നും അതിവേഗതയിൽ അത് പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി .

സാബു തൊട്ടിപ്പറമ്പിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!