മോഹന വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

മോഹന വാഗ്ദാനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: മോഹന വാഗ്ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.

എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ പങ്കെടുത്തു.

തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറയുകയുണ്ടായി.

രണ്ടു ഭാഗങ്ങളാണ് പ്രകടനപത്രികയില്‍ രൂപീകരിച്ചിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്ബത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളാണ് ഉള്ളത്.

രണ്ടാം ഭാഗത്ത് വ്യത്യസ്തങ്ങളായി അമ്ബത് പൊതുനിര്‍ദ്ദേശങ്ങളും. എന്നാല്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് അഭ്യസ്ഥവിദ്യര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ്.

കാര്‍ഷിക മേഖലയില്‍ വരുമാനം അമ്ബത് ശതമാനം ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആരോഗ്യ-വിദ്യാഭ്യസ മേഖലയെ ലോകോത്തരമാക്കുക എന്ന കാഴ്ചപ്പാടും പത്രികയിലുണ്ട്.

40 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും.
ക്ഷേമ പെന്‍ഷന്‍ ഘട്ടംഘട്ടമായി 2500 രൂപയായി വര്‍ധിപ്പിക്കും.
വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തും.
കാര്‍ഷിക വരുമാനം 50 ശതമാനമാനം ഉയര്‍ത്തും.
അഞ്ചു വര്‍ഷംകൊണ്ട് 10000 കോടിയുടെ നിക്ഷേപം കൊണ്ടുവരും.
സൂക്ഷമ-ഇടത്തരം-ചെറുകിട വ്യവസായങ്ങളുടെ എണ്ണം മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും.
60000 കോടിയുടെ പശ്ചാത്തല സൗകര്യം ഏര്‍പ്പെടുത്തും.
ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 45 ലക്ഷം കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെ വികസന സഹായ വായ്പ നല്‍കും.
പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന.
തീരദേശ വികനസത്തിന് 5000 കോടിയുടെ പാക്കേജ്.
മുഴവന്‍ ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പുവരുത്തും.
ഉന്നത വിദ്യാഭ്യസ രംഗത്തെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും.
അടുത്ത വര്‍ഷം ഒന്നര ലക്ഷം പുതിയ വീടുകള്‍.
ഭാഷയേയും കലയേയും സംരക്ഷിക്കുന്നതിന് പ്രത്യേക പരിഗണന.
2040 വരെ വൈദ്യുതി ക്ഷാമം ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിന് 10000 കോടിയുടെ പദ്ധതി.
സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രത്യേക റൂളുകള്‍ നല്‍കി നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടും.
കാര്‍ഷിക-മത്സ്യമേഖല കടാശ്വാസ കമ്മീഷന്‍, വിദ്യാഭ്യാസ വായ്പ സമാശ്വാസ പ്രവര്‍ത്തനം എന്നിവ ആരംഭിക്കും.
ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഗണന നല്‍കും.
ഇന്ത്യക്ക് മാതൃകയാകുന്ന ബദല്‍ നയങ്ങള്‍ ശക്തമായി നടപ്പിലാക്കും.
മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള ശക്തമായ നിലപാട് സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!