പി.സി തോമസ് എന്‍.ഡി.എ വിട്ടു; ഇനി പി.ജെ ജോസഫിനൊപ്പം യുഡിഎഫില്‍

പി.സി തോമസ് എന്‍.ഡി.എ വിട്ടു; ഇനി പി.ജെ ജോസഫിനൊപ്പം യുഡിഎഫില്‍

തിരുവനന്തപുരം: പി.സി തോമസ് എന്‍.ഡി.എ വിട്ടു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി.
‘വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. ഒരു സീറ്റ് പോലും ഇല്ലാതെ നില്‍ക്കാനാവില്ല’- പി,സി തോമസ് ചൂണ്ടിക്കാട്ടി. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എന്‍ഡിഎയെ അറിയിച്ചിരുന്നെന്നും എന്നാല്‍ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി ജെ ജോസഫിനൊപ്പം ചേര്‍ന്ന് യുഡിഎഫില്‍ പ്രവര്‍ത്തിക്കാനാണ് പി സി തോമസിന്റെ തീരുമാനം. ഇത്തവണ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും മത്സരത്തിനില്ലെന്നും പി സി തോമസ് അറിയിച്ചു. പി സി തോമസ്, പി ജെ ജോസഫ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ നടക്കും. പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി ജെ ജോസഫ് തന്നെയായിരിക്കുമെന്നും താന്‍ ഡെപ്യൂട്ടി ചെയര്‍മാനായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!