നേമം പിടിച്ചെടുക്കാൻ ലീഡറുടെ മകൻ മുരളീധരൻ; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നേമം പിടിച്ചെടുക്കാൻ ലീഡറുടെ മകൻ മുരളീധരൻ; കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അനിശ്ചിതത്വങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമം കുറിച്ചുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫിൽ 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ 86 മണ്ഡലങ്ങളിലെ സ്ഥനാർഥികളെയാണ് പ്രഖ്യാപിച്ചത്.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേർ. 51 മുതൽ 60 വരെ 22 പേർ, 61 മുതൽ 70 വയസ് വരെയുള്ള 15 പേർ, 70-ന് മുകളിലുള്ള മൂന്ന് പേർ എന്നിങ്ങനെയാണ് സ്ഥാനാർഥികളുടെ പ്രായം. കായംകുളത്ത് വനിതാ സ്ഥാനാർത്ഥി അരിതാ ബാബുവാണ് ഏറ്റവും പ്രായം കുറഞ്ഞയാൾ. 27 വയസ്.

കൽപറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവടങ്ങളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. കൂടുതൽ ചർച്ചകൾ ആവശ്യമുള്ളതിനാലാണ് പ്രഖ്യാപനം നീളുന്നത്. ചിലപ്പോൾ നാളെ തന്നെ പ്രഖ്യാപിച്ചേക്കുമെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

കാസർകോട്
ഉദുമ- ബാലകൃഷ്ണൻ പെരിയ
കാഞ്ഞങ്ങാട്- പി.വി.സുരേഷ്

കണ്ണൂർ
പയ്യന്നൂർ- എം.പ്രദീപ് കുമാർ
കല്ല്യാശ്ശേരി- ബ്രിജേഷ് കുമാർ
തളിപ്പറമ്പ് – വി.പി അബ്ദുൾ റഷീദ്
കണ്ണൂർ- സതീശൻ പാച്ചേനി
ഇരിക്കൂർ- സജീവ് ജോസഫ്
തലശ്ശേരി- എം.കെ.അരവിന്ദാക്ഷൻ
പേരാവൂർ – സണ്ണി ജോസഫ്

വയനാട്
മാനന്തവാടി- പി.കെ ജയലക്ഷ്മി
സുൽത്താൻ ബത്തേരി- ഐ.സി ബാലകൃഷ്ണൻ

കോഴിക്കോട്
നാദാപുരം- കെ.പ്രവീൺ കുമാർ
കൊയിലാണ്ടി- എൻ. സുബ്രഹ്മണ്യം
ബാലുശ്ശേരി- ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് – കെ.എം അഭിജിത്ത്
ബേപ്പുർ- പി.എം നിയാസ്

മലപ്പുറം
പൊന്നാനി- എം.എം.രോഹിത്ത്
വണ്ടൂർ- എ.പി. അനിൽകുമാർ

പാലക്കാട്
തൃത്താല – വി.ടി. ബൽറാം
മലമ്പുഴ- എസ്.കെ.അനന്തകൃഷ്ണൻ
പാലക്കാട്- ഷാഷി പറമ്പിൽ
ഒറ്റപ്പാലം- ഡോ. പി. ആർ.സരിൻ
ഷൊർണ്ണൂർ- ടി.എച്ച്.ഫിറോസ് ബാബു
ആലത്തൂർ- പാളയം പ്രദീപ്
തരൂർ- കെ.എ.ഷീബ
ചിറ്റൂർ- സുമേഷ് അച്യുതൻ

തൃശ്ശൂർ
വടക്കാഞ്ചേരി- അനിൽ അക്കര
ഒല്ലൂർ- ജോസ് വള്ളൂർ
പുതുക്കാട് – അനിൽ അന്തിക്കാട്
തൃശ്ശൂർ- പദ്മജ വേണുഗോപാൽ
നാട്ടിക- സുനിൽ ലാലൂർ
മണലൂർ- വിജയ ഹരി
കയ്പമംഗലം- ശോഭ സുബിൻ
ചാലക്കുടി- ടി.ജെ.സനീഷ് കുമാർ
ചേലക്കര- പി.സി ശ്രീകുമാർ
കൊടുങ്ങല്ലൂർ- എം. പി. ജാക്സൺ
കുന്ദംകുളം- ജയശങ്ക

എറണാകുളം
കൊച്ചി – ടോണി ചമ്മിണി
വൈപ്പിൻ- ദീപക് ജോയ്
തൃക്കാക്കര- പി.ടി. തോമസ്
പെരുമ്പാവൂർ- എൽദോസ് കുന്നപ്പള്ളി
എറണാകുളം- ടി.ജെ വിനോദ്
തൃപ്പുണിത്തുറ – കെ. ബാബു
കുന്നത്തുനാട്- വി.പി സജീന്ദ്രൻ
ആലുവ- അൻവർ സാദത്ത്
മൂവാറ്റുപ്പുഴ- മാതൃു കുഴൽനാടൻ
അങ്കമാലി- റോജി എം.ജോൺ
പറവൂർ- വി.ഡി സതീശൻ

ഇടുക്കി
ദേവികുളം-ഡി.കുമാർ
പീരുമേട് – സിറിയക് തോമസ്
ഉടുമ്പൻചോല- ഇ.എം.അഗസ്തി

കോട്ടയം
വൈക്കം- ഡോ. പി. ആർ. സോന
കാഞ്ഞിരപ്പള്ളി- ജോസഫ് വാഴക്കൻ
പൂഞ്ഞാർ- ടോമി കല്ലാനി
കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി – ഉമ്മൻചാണ്ടി

ആലപ്പുഴ
ചെങ്ങന്നൂർ – എം.മുരളി
കായംകുളം- അരിത ബാബു
അമ്പലപ്പുഴ – അഡ്വ.എം.ലിജു
ചേർത്തല- എസ്. ശരത്
അരൂർ- ഷാനിമോൾ ഉസ്മാൻ
ഹരിപ്പാട് – രമേശ് ചെന്നിത്തല
മാവേലിക്കര- കെ.കെ.ഷാജു
ആലപ്പുഴ – ഡോ. കെ. എസ്. മനോജ്

പത്തനംതിട്ട
ആറന്മുള- കെ.ശിവദാസൻ നായർ
റാന്നി – റിങ്കു ചെറിയാൻ
കോന്നി- റോബിൻ പീറ്റർ
അടൂർ- എം. ജി. കണ്ണൻ

കൊല്ലം
കൊല്ലം- ബിന്ദു കൃഷ്ണ
കരുനാഗപ്പള്ളി- സി. ആർ. മഹേഷ്
കൊട്ടാരക്കര- രശ്മി ആർ.
ചടയമംഗലം- എം.എം.നസീർ
ചാത്തന്നൂർ – പീതാംബര കുറുപ്പ്
പത്തനാപുരം- ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം
വർക്കല – ബി.ആർ.എം. ഷഫീർ
ചിറയിൻകീഴ് – ബി.എസ്. അനൂപ്
നെടുമങ്ങാട്- പി.എസ്.പ്രശാന്ത്
വാമനപുരം- ആനാട് ജയൻ
കഴക്കൂട്ടം- ഡോ.എസ്.എസ്. ലാൽ
നേമം – കെ. മുരളീധരൻ
തിരുവനന്തപുരം- വി.എസ്.ശിവകുമാർ
കാട്ടാക്കട- മലയിൻകീഴ് വേണുഗോപാൽ
അരുവിക്കര- കെ.എസ്.ശബരിനാഥൻ
നെയ്യാറ്റിൻകര- ആർ.ശെൽവരാജ്
കോവളം- എം.വിൻസെന്റ്
പാറശ്ശാല- അൻസജിത റസ്സൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!