ജൂലായ് നാലിന് അമേരിക്ക സമ്പൂര്‍ണ്ണ കോവിഡ് മോചിത രാജ്യമാകും: ബൈഡന്‍

ജൂലായ് നാലിന് അമേരിക്ക സമ്പൂര്‍ണ്ണ കോവിഡ് മോചിത രാജ്യമാകും: ബൈഡന്‍

വാക്‌സിന്‍ നല്‍കുന്നത് പൂര്‍ത്തിയാക്കാനായാല്‍ സ്വാതന്ത്ര്യദിനമായ ജൂലായ് നാലിന് കോവിഡില്‍ നിന്ന് അമേരിക്കയ്ക്ക് മോചനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. 1.9 ലക്ഷം കോടി യു.എസ്. ഡോളറിന്റെ കോവിഡ് സാമ്പത്തിക ദുരിതാശ്വാസ ബില്ലില്‍ വ്യാഴാഴ്ച ഒപ്പിട്ടതിനു പിന്നാലെയാണ് പ്രതികരണം.

യു.എസ്. പ്രസിഡന്റായി അധികാരമേറ്റതിനു ശേഷം ആദ്യമായി ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എതിര്‍പ്പിനിടയിലും യു.എസ്. കോണ്‍ഗ്രസ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.

എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ ജൂലായ് നാലിനകം സാധാരണ ജീവിതത്തിലേക്കു മടങ്ങാന്‍ നമുക്കാകും – ബൈഡന്‍ പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടാന്‍ ജനങ്ങളെ സഹായിക്കുന്നതിനും പ്രാദേശിക സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അധിക സഹായധനം നല്‍കുന്നതിനും പണം വകയിരുത്തിയിട്ടുണ്ട്.

രാജ്യത്തിന്റെ നട്ടെല്ല് പുനര്‍നിര്‍മ്മിക്കുന്നതാണ് നിയമമെന്ന് ഒപ്പ് വയ്ക്കുന്നതിനു മുന്നോടിയായി അദ്ദേഹം പറഞ്ഞു. മെയ് ഒന്നിനകം പ്രായപൂര്‍ത്തിയായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

വാര്‍ത്ത : ഡോ. ബാബു തോമസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!