എം.എ. തോമസ് ഐ.പി.സി. പെരുമ്പാവൂര്‍ സെന്റര്‍ പാസ്റ്ററായി ചുമതലയേറ്റു

എം.എ. തോമസ് ഐ.പി.സി. പെരുമ്പാവൂര്‍ സെന്റര്‍ പാസ്റ്ററായി ചുമതലയേറ്റു

പാസ്റ്റര്‍ എം.എ. തോമസിനെ ഐ.പി.സി. പെരുമ്പാവൂര്‍ സെന്ററിന്റെ ശുശ്രൂഷകനായി നിയമിച്ചു. പെരുമ്പാവൂര്‍ ഒന്നാംമൈല്‍ ഐ.പി.സി. ചര്‍ച്ചില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ വച്ച് പാസ്റ്റര്‍മാരായ സി.സി. ഏബ്രഹാം, ഷിബു നെടുവേലി, ദാനിയല്‍ കൊന്നനില്‍ക്കുന്നതില്‍, കെ.എം.ജോസഫ് എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ത്ഥിച്ചാണ് സെന്റര്‍ ശുശ്രൂഷകനായി പാസ്റ്റര്‍ എം.എ. തോമസിനെ നിയമിച്ചത്.

നിയമനപ്രാർത്ഥന

മൂലമറ്റം, വാളകം, അയ്യന്തോള്‍, കോഴിക്കോട്, പെരുമ്പാവൂര്‍, കുവൈറ്റ്, നെല്ലിക്കുന്ന് എന്നിവിടങ്ങളില്‍ എം.എ. തോമസ് ശുശ്രൂഷകനായിരുന്നു. മാതൃകാപരമായ പെരുമാറ്റവൂം വിനയാന്വിതമായ ഇടപെടലുകളും മൂലം അദ്ദേഹം ‘ജനകീയനായ’ പാസ്റ്റര്‍ എന്ന നിലയില്‍ ജനപ്രീതിക്ക് അര്‍ഹനായി.അതിനുള്ള അംഗീകാരമായി തന്റെ ഈ സ്ഥാനലബ്ധിയെ കാണാം.

നാല്പതിലധികം വര്‍ഷം വിജയകരമായി ശുശ്രൂഷ നിര്‍വ്വഹിച്ച പാസ്റ്റര്‍ കെ.എം.ജോസഫ് സ്വയം സെന്റര്‍ ശുശ്രൂഷാ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് എം.എ. തോമസിന് നിയമനം ലഭിക്കുന്നത്. ഇടക്കര ഫിലദെല്‍ഫിയ കോളജ്, മണക്കാല സെമിനാരി, കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി.

ഐപി സി പെരുമ്പാവൂർ സെന്റർ പാസ്റ്ററായി നിയമിതനായ എം എ തോമസ്
പ്രസംഗിക്കുന്നു

ജോളി തോമസാണ് പെരിന്തല്‍മണ്ണ സ്വദേശിയായ എം.എ. തോമസിന്റൈ സഹധര്‍മ്മിണി. മക്കന്‍ ജോബിന്‍ തോമസ്, ജെറിന്‍ തോമസ്.

മേജര്‍ ലൂക്ക്, ജേക്കബ് തോമസ്, മാത്യു കെ. വര്‍ഗീസ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ക്രൈസ്തവചിന്ത ചീഫ് എഡിറ്റര്‍ കെ.എന്‍. റസ്സല്‍ ചടങ്ങില്‍ പങ്കെടുത്തു. സെന്റര്‍ സെക്രട്ടറി പാസ്റ്റര്‍ കെ.വി. ബേബി സ്വാഗതവും ട്രഷറര്‍ മാത്യു പോള്‍ നന്ദിയും രേഖപ്പെടുത്തി. എം.എ. തോമസ് തന്റെ സാക്ഷ്യവും സുവിശേഷവേലയിലെ അനുഭവങ്ങളും പങ്കുവച്ചു.

45 വര്‍ഷം മുമ്പ് പോഞ്ഞാശ്ശേരിയില്‍ ബൈബിള്‍ സ്‌കൂളിനും അനാഥശാലയ്ക്കും തുടക്കമിട്ടുകൊണ്ടാണ് പാസ്റ്റര്‍ കെ.എം.ജോസഫ് പെരുമ്പാവൂരിലെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചത്. അദ്ദേഹത്തിന്റെ കഠിനപ്രയത്‌നവും നേതൃത്വവും അനേക സഭകളുടെ സ്ഥാപനത്തിന് കാരണമായി.

സ്ഥാനം ഒഴിഞ്ഞ പാസ്റ്റർ കെ.എം ജോസഫ് പ്രസംഗിക്കുന്നു

സഭകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ പെരുമ്പാവൂരിനെ വിഭജിച്ചാണ് സമീപ സെന്ററുകള്‍ക്ക് രൂപംകൊടുത്തത്. ഇന്ന് ഈ ഭാഗത്ത് വിവിധ സെന്ററുകളിലായി 120 സഭകള്‍ ഇപ്പോള്‍ ഉള്ളതായി പാസ്റ്റര്‍ കെ.എം.ജോസഫ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു. പാസ്റ്റര്‍ കെ.എം.ജോസഫ് സെന്റര്‍ ശുശ്രൂഷക സ്ഥാനം ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യവും ശുശ്രൂഷകളും പെരുമ്പാവൂര്‍ സെന്ററിന് ഇനിയും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!