യാക്കോബായ സഭ ബി.ജെ.പി.യോട് അടുക്കുന്നു; മെത്രാപ്പോലീത്ത അമിത്ഷായെ കാണാന്‍ ഡല്‍ഹിയിലേക്ക്

യാക്കോബായ സഭ ബി.ജെ.പി.യോട് അടുക്കുന്നു; മെത്രാപ്പോലീത്ത അമിത്ഷായെ കാണാന്‍ ഡല്‍ഹിയിലേക്ക്

ഇടത്-വലത് മുന്നണികള്‍ അവഗണിക്കുന്ന സാഹചര്യത്തില്‍ യാക്കോബായ സഭ ബി.ജെ.പി.യോട് അടുക്കുന്നു.
ബി.ജെ.പി.യുടെ ദേശീയ, സംസ്ഥാന നേതാക്കളും കേന്ദ്രമന്ത്രിമാരും പലവട്ടം യാക്കോബായ സഭാ ബിഷപ്പുമാരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണിത്.

സഭാ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി തോമസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ ശനിയാഴ്ച മെത്രാപ്പോലീത്തമാരും മറ്റു സഭാ ഭാരവാഹികളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി ചര്‍ച്ച നടത്തും. വ്യക്തമായ ഉറപ്പ് ലഭിച്ചാല്‍ ബി.ജെ.പി.യുമായി നീക്കുപോക്കുണ്ടാക്കാന്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസും വര്‍ക്കിംഗ് കമ്മിറ്റിയും പച്ചക്കൊടി കാട്ടിയിരുന്നു.

ഇതനുസരിച്ച് മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, പിറവം എന്നിവിടങ്ങളില്‍ യാക്കോബായ സുറിയാനി സഭ നിര്‍ദ്ദേശിക്കുന്നവരെ സ്ഥാനാര്‍ത്ഥികളാക്കാമെന്ന് ബി.ജെ.പി. വാഗ്ദാനം ചെയ്തിട്ടുണ്ട്.

സഭാ ഭാരവാഹികളും വൈദികരുമടക്കം പല പ്രമുഖരും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാല്‍ ബി.ജെ.പി.ക്ക് പരസ്യപിന്തുണ നല്‍കുന്നതില്‍ സഭയില്‍ ഒരു വിഭാഗത്തിന് എതിര്‍പ്പുമുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ അതാണ് വ്യക്തമാക്കുന്നത്.

യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ട് യാക്കോബായ സഭ പോരാട്ടത്തിന്റെ പാതയിലായിരുന്നു. ഒരു മുന്നണിയുടെ ഭാഗത്തു നിന്നും വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാത്തതു കൊണ്ട് ആരെയും പരസ്യമായി പിന്താങ്ങേണ്ടാ എന്നതായിരുന്നു സഭയുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!