അവഗണിച്ചുവെന്ന് പരാതി: പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

അവഗണിച്ചുവെന്ന് പരാതി: പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ പാര്‍ട്ടി വിട്ടു. പാര്‍ട്ടി അവഗണിച്ചുവെന്നാണ് ചാക്കോയുടെ പരാതി. രാജിക്കത്ത് അദ്ദേഹം സോണിയഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും കൈമാറി. കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടി കേരളത്തിലില്ല, എ കോണ്‍ഗ്രസും ഐ കോണ്‍ഗ്രസുമേയുളളൂ. ആ രണ്ട് പാര്‍ട്ടികളും തമ്മിലുളള സീറ്റ് വീതം വയ്പ്പാണ് നടക്കുന്നതെന്നും പി സി ചാക്കോ ആരോപിച്ചു.

40 പേരുളള തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ചില നിക്ഷിപ്‌ത താത്പര്യക്കാരുടെ നിലപാടിനനുസരിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. കോണ്‍ഗ്രസ് നടപടിക്രമം അനുസരിച്ച്‌ ഓരോ നിയോജക മണ്ഡലത്തിലും പാനല്‍ തയ്യാറാക്കി സ്‌ക്രീനിംഗ് കമ്മിറ്റിക്ക് ലിസ്റ്റ് അയക്കണം. പിന്നീട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയിലേക്കും അയക്കണം. എന്നാല്‍ പേരുകളെല്ലാം ഉമ്മന്‍ചാണ്ടിയുടെയും രമേശിന്റേയും അതോ അവരോടൊപ്പം നില്‍ക്കുന്ന ഗ്രൂപ്പ് നേതാക്കളുടെയും കൈയിലാണെന്നും പി സി ചാക്കോ ആരോപിച്ചു.

ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാവില്ല. കേരളത്തിലെ ഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് സംരക്ഷിക്കുന്ന സ്ഥിതിയാണുളളത്. ഈ സാഹചര്യത്തിലാണ് രാജിവയ്ക്കുന്നതെന്ന് ചാക്കോ പറഞ്ഞു. നിര്‍ണായകമായ ഒരു നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച്‌ ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇരു ഗ്രൂപ്പുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്‌തത്. ഇതാണ് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് നല്‍കിയിട്ടുളളത്. നാളെ എങ്ങോട്ട് പോകണമെന്ന് തീരുമാനിച്ചിട്ടില്ല. രാജി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കട്ടെയെന്നും ചാക്കോ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!