പ്രദേശിക എതിര്‍പ്പുകളെ അവഗണിച്ച്‌ സിപിഎം  സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

പ്രദേശിക എതിര്‍പ്പുകളെ അവഗണിച്ച്‌ സിപിഎം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്രദേശിക എതിർപ്പുകളെ വകവയ്ക്കാതെ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; 30 വയസിന് താഴെയുള്ള നാല് പേർ, ബിരുധധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകർ. മന്ത്രിമാരായ ജി. സുധാകരനും തോമസ് ഐസക്കും ഉൾപ്പടെയുള്ളവരെ മാറ്റിനിർത്തിയാണ് സ്ഥാനാർഥി പട്ടിക.

12 വനിതകളാണ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ പട്ടികയിൽ 12 വനിതകളുണ്ടായിരുന്നു. 2016-ൽ 92 സീറ്റുകളിൽ മത്സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് പോരാട്ടത്തിനിറങ്ങുന്നത്. പൊന്നാനിയിൽ ഉൾപ്പടെ പ്രാദേശിക എതിർപ്പ് ഉയർന്ന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മാറ്റിയിട്ടില്ല. തുടർഭരണം ലക്ഷ്യമിട്ടുള്ള മികച്ച സ്ഥാനാർഥി പട്ടികയാണെന്ന് പ്രഖ്യാപനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

പാർലമെന്ററി വേദികൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ ആളുകളെ കണ്ടെത്തേണ്ടതുണ്ട്. പുതിയ ആളുകൾക്ക് അവസരം നൽകുന്നതിനാണ് മാനദണ്ഡങ്ങൾ നടപ്പാക്കിയത്. ആരേയും ഒഴിവാക്കുന്നതിനല്ല. ചിലരെ ഒഴിവാക്കിയെന്നുള്ള പ്രചാരണം ജനങ്ങൾ നിരാകരിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.കെ.ശൈലജ , ടി.പി.രാമകൃഷ്ണൻ. എം. എം. മണി എന്നിവരടക്കം എട്ട് പേർ മത്സരിക്കുന്നുണ്ട്.

30 വയസിന് താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്. ബിരുധധാരികളായ 42 പേരുണ്ട്. അതിൽ 22 പേർ അഭിഭാഷകരാണ്.

മുപ്പതിനും 40-നും ഇടയിൽ പ്രായമുള്ള എട്ടുപേർ, 41-50 നും ഇടയിൽ പ്രായമുള്ള 13 പേർ. 51-60 നും ഇടയിൽ പ്രായമുള്ള 33 പേർ 60 വയസിന് മുകളിലുള്ള 24 പേർ എന്നിങ്ങനെയാണ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചവർ. ദേവികുളത്തേയും മഞ്ചേശ്വരത്തേയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല.

തിരുവനന്തപുരം
വർക്കല- വി.ജോയി
ആറ്റിങ്ങൽ- ഒ.എസ്. അംബിക
വാമനപുരം- ഡി.കെ. മുരളി
കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ്- വി.കെ.പ്രശാന്ത്
നേമം- വി. ശിവൻകുട്ടി
കാട്ടാക്കട- ഐ.ബി. സതീഷ്
അരുവിക്കര- ജി. സ്റ്റീഫൻ
നെയ്യാറ്റിൻകര- കെ. ആൻസലൻ
പാറശ്ശാല- സി.കെ. ഹരീന്ദ്രൻ

കൊല്ലം
കൊല്ലം- എം.മുകേഷ്
ഇരവിപുരം- എം.നൗഷാദ്
ചവറ- ഡോ. സുജിത്ത് വിജയൻ (സ്വത)
കുണ്ടറ- ജെ. മേഴ്സിക്കുട്ടിയമ്മ
കൊട്ടാരക്കര- കെ.എൻ. ബാലഗോപാൽ

പത്തനംതിട്ട
ആറന്മുള- വീണ ജോർജ്
കോന്നി- കെ.യു. ജനീഷ്കുമാർ

ആലപ്പുഴ
ചെങ്ങന്നൂർ- സജി ചെറിയാൻ
കായംകുളം- യു. പ്രതിഭ
അമ്പലപ്പുഴ- എച്ച്. സലാം
അരൂർ- ദലീമ ജോജോ
മാവേലിക്കര- എം.എസ്. അരുൺ കുമാർ
ആലപ്പുഴ- പി.പി. ചിത്തരഞ്ജൻ

കോട്ടയം
ഏറ്റുമാനൂർ- വി.എൻ. വാസവൻ
കോട്ടയം- കെ.അനിൽകുമാർ
പുതുപ്പള്ളി- ജെയ്ക്ക് സി.തോമസ്

ഇടുക്കി
ഉടുമ്പൻചോല- എം.എം. മണി

എറണാകുളം
കൊച്ചി- കെ.ജെ. മാക്സി
വൈപ്പിൻ- കെ.എൻ. ഉണ്ണികൃഷ്ണൻ
തൃക്കാക്കര- ഡോ. ജെ. ജേക്കബ്
കളമശേരി- പി. രാജീവ്
കോതമംഗലം- ആന്റണി ജോൺ
തൃപ്പുണിത്തുറ- എം. സ്വരാജ്
കുന്നത്തുനാട്- വി.വി. ശ്രീനിജൻ
ആലുവ- ഷെൽന നിഷാദ് അലി
എറണാകുളം- ഷാജി ജോർജ് (സ്വത)

തൃശ്ശൂർ
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
ഇരിങ്ങാലക്കുട- പ്രൊഫ. ആർ. ബിന്ദു
പുതുക്കാട്- കെ.കെ. രാമചന്ദ്രൻ
ഗുരുവായൂർ- എൻ.കെ. അക്ബർ
മണലൂർ- മുരളി പെരുനെല്ലി
ചേലക്കര- കെ. രാധാകൃഷ്ണൻ
കുന്ദംകുളം- എ.സി. മൊയ്തീൻ

പാലക്കാട്
മലമ്പുഴ- എ. പ്രഭാകരൻ
പാലക്കാട്- അഡ്വ. സി.പി. പ്രമോദ്
കോങ്ങാട്- അഡ്വ. കെ.ശാന്തകുമാരി
ഒറ്റപ്പാലം- അഡ്വ. കെ.പ്രേംകുമാർ
ഷൊർണ്ണൂർ- പി. മമ്മിക്കുട്ടി
നെന്മാറ- കെ.ബാബു
ആലത്തൂർ- കെ.സി. പ്രസന്നൻ
തരൂർ- പി.പി. സുമോദ്
തൃത്താല- എം.ബി. രാജേഷ്

മലപ്പുറം
പൊന്നാനി-പി. നന്ദകുമാർ
തിരൂർ-ഗഫൂർ പി.ല്ലിലീസ്
താനൂർ- വി.അബ്ദുറഹിമാൻ (സ്വത)
തവനൂർ-കെ.ടി.ജലീൽ (സ്വത)
മലപ്പുറം-പാലോളി അബ്ദുറഹിമാൻ
പെരിന്തൽമണ്ണ-കെ.പി.മുഹമ്മദ് മുസ്തഫ (സ്വത)
നിലമ്പൂർ-പി.വി.അൻവർ (സ്വത)
മങ്കട-അഡ്.റഷീദ് അലി
വേങ്ങര-ജിജി.പി.
വണ്ടൂർ-പി.മിഥുന
കൊണ്ടോട്ടി- സുലൈമാൻ ഹാജി (സ്വത)

കോഴിക്കോട്
കൊയിലാണ്ടി- കാനത്തിൽ ജമീല
പേരാമ്പ്ര- ടി.പി രാമകൃഷ്ണൻ
ബാലുശ്ശേരി- സച്ചിൻദേവ്
കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ
ബേപ്പൂർ- പി.എ.മുഹമ്മദ് റിയാസ്
തിരുവമ്പാടി-ലിന്റോ ജോസഫ്
കൊടുവള്ളി- കാരാട്ട് റസാഖ് (സ്വത)
കുന്നമംഗലം-പി.ടി.എ റഹീം (സ്വത)

വയനാട്
മാനന്തവാടി- ഒ.ആർ. കേളു
സുൽത്താൻ ബത്തേരി- എം.എസ്.വിശ്വനാഥ്

കണ്ണൂർ
പയ്യന്നൂർ- പി.ഐ മധുസൂദനൻ
കല്ല്യാശ്ശേരി- എം.വിജിൻ
തളിപ്പറമ്പ- എം.വി ഗോവിന്ദൻ
അഴീക്കോട്- കെ.വി സുമേഷ്
ധർമടം- പിണറായി വിജയൻ
തലശ്ശേരി- എ.എൻ ഷംസീർ
പേരാവൂർ- സക്കീർ ഹുസൈൻ
മട്ടന്നൂർ- കെ.കെ.ശൈലജ

കാസർകോട്
ഉദുമ- സിഎച്ച് കുഞ്ഞമ്പു
തൃക്കരിപ്പുർ- എം രാജഗോപാൽ


എം.പി. ടോണി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!