ഡാളസ്-ഗാർലൻഡിൽ ദക്ഷിണേന്ത്യാ ദൈവസഭയുടെ പുതിയ സഭ തുടങ്ങി

ഡാളസ്-ഗാർലൻഡിൽ ദക്ഷിണേന്ത്യാ ദൈവസഭയുടെ പുതിയ സഭ തുടങ്ങി

ഡാളസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്തു പ്രസ്ഥാനമായ ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ ശാഖ ഗാര്‍ലണ്ടില്‍ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് റവ. ഡോ. തിമോത്തി ഉല്‍ഘാടനം ചെയ്തു.

ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ ലീഡ് പാസ്റ്റര്‍ ആയി സേവനം അനുഷ്ഠിക്കുന്ന നെല്‍സണ്‍ ജോഷ്വയുടെ പ്രാത്ഥനയോടുകൂടെ യോഗം ആരംഭിച്ചു. ഉല്‍ഘാടനയോഗത്തില്‍ റെവറന്റ് ഡോ. ജോണ്‍ ബോഡേക്കര്‍ പ്രധാന സന്ദേശം നല്‍കി.

പാസ്റ്ററന്മാരായ സിറിലൊ എഫ്രായിന്‍, എബ്രഹാം കുരിയാക്കോസ്, ജെയിംസ് എബ്രഹാം എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡാളസിലെ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റും, ഹില്‍വ്യൂ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഫൗന്‍ഡിങ് പാസ്റ്ററുമായിരിക്കുന്ന റവ. ജോണ്‍സന്‍ തരകന്റെ പ്രാത്ഥന ആശീര്‍വാദത്തോടെ യോഗം അവസാനിച്ചു.

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതല്‍ 12 .30 വരെ ഉപവാസ പ്രാര്‍ത്ഥനയും ശനിയാഴ്ച രാത്രി 7.00 മുതല്‍ 8.30 യുവജനമീറ്റിങ്ങും മറ്റുമീറ്റിംഗുകളും ഞായറാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ വിശുദ്ധ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോണ്‍ 4692609623, 4692742926

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!