ഐപിസി പാലക്കാട് മേഖലാ ‘മിഷൻ 2021’ ദ്വിദിന ക്യാംപ് തുടങ്ങി

ഐപിസി പാലക്കാട് മേഖലാ ‘മിഷൻ 2021’ ദ്വിദിന ക്യാംപ് തുടങ്ങി

പാലക്കാട്: ഐപിസി പാലക്കാട് മേഖലയടെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സുവിശേഷകരക്കായ് ‘മിഷൻ 2021’ ദ്വിദിന ക്യാംപ് ആരംഭിച്ചു. തിരുവചനടിസ്ഥാനത്തിലുള്ള കുടുംബം, മിഷനറി ദൗത്യം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. നെന്മാറ ഐപിസി സഭഹാളിൽ നടക്കുന്ന ക്യാംപ് പാലക്കാട് സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ. യു. ജോയി പ്രാർത്ഥിച്ചാരംഭിച്ചു. സീനിയർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി പ്രസംഗിച്ചു.

പാസ്റ്റർ ബാബു ചെറിയൻ, സജി മത്തായി കാതോട്ട് എന്നിവർ ക്ലാസുകൾ നയിച്ചു. പാസ്റ്റർ ജിമ്മി കുര്യാക്കോസ്, പാസ്റ്റർ രാജൻ ഈശായി,പാസ്റ്റർ ബിനു കൊഴിത്താംപാറ, ഫിന്നി ജോൺ, ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകുന്നു. പാസ്റ്റർ എ. വി. ജോൺസനാണ് ക്യാംപ് കൺവീനർ. ക്യാംപ് നാളെ വൈകിട്ട് സമാപിക്കും.

വാർത്ത: ഫിന്നി ജോൺ, പാലക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!