ഐപിസി നിലമ്പൂര്‍ നോര്‍ത്ത് സെന്റര്‍ ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു

ഐപിസി നിലമ്പൂര്‍ നോര്‍ത്ത് സെന്റര്‍ ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു

എടക്കര: ഐപിസി നിലമ്പൂർ നോർത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 14 കുടുംബങ്ങൾക്ക് ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു.

ഐപിസി നിലമ്പൂർ നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റര്‍ വർഗ്ഗീസ് മാത്യു ആട്ടിൻ കുട്ടികളെ വിതരണം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കെ വർഗ്ഗീസ്, സെക്രട്ടറി പാസ്റ്റര്‍ റെജി വർഗ്ഗീസ്, ട്രഷറാർ എബ്രഹാം തോട്ടുമ്മലിൽ മുതലായവർ നേതൃത്വം നൽകി.

2021 ജനുവരി 6 ന് എടക്കരയിൽ വച്ച് 11 ആട്ടിൻ കുട്ടികളെയും, 2021 മാർച്ച് 3 ന് മുപ്പിനിയിൽ വച്ച് 3 ആട്ടിൻ കുട്ടികളെയും വിതരണം ചെയ്തു.

അശരണർക്ക് ആലമ്പമാകുന്ന ഈ പദ്ധതിയിൽ വിദേശികളും സ്വദേശികളുമായ ദൈവമക്കളുടെ സാമ്പത്തിക സഹായം പ്രശംസനീയമാണ്.

വാർത്ത: എബ്രഹാം തോട്ടുമാലിൽ നിലമ്പൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!